ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

228 പതിമൂന്നാം അദ്ധ്യായം.

ണ വന്നത.

ഇ—ശരി.

ന—ബാന്ധവത്തിന്ന വരാനാണ എഴുതിയിരുന്നത.

ഇ—ആരെ— കെശവൻ നമ്പൂരിയെ ബാന്ധവിക്കാനൊ.

ന—നെരമ്പൊക്ക പൊട്ടെ— എനിക്ക വളരെ വ്യസനം ഉണ്ട.

ഇ—ശരി.

ന—എന്താണ— വ്യസനമുള്ളത ശരിയെന്നൊ.

ഇ—അങ്ങിനെ അല്ലെ പറഞ്ഞത.

ന—ൟ വെച്ചിരിക്കുന്ന വലിയ പെട്ടി എന്താണ— സംഗീതപ്പെ
ട്ടിയൊ.

ഇ—അതെ.

ന—ഇതിന്റെ വിദ്യ ഒന്ന കെൾപ്പിച്ച തരാമൊ.

ഇ—"അങ്ങിനെതന്നെ" എന്ന പറഞ്ഞ പിയാനൊ വായിപ്പാ
ൻ ആരംഭിച്ചു.

ഇന്നലെത്തെയും ഇന്നെത്തെയും സംഭാഷണത്തിൽ ഇന്ദു
ലെഖയുടെ ഭാവം കെവലം രണ്ടവിധമായിട്ടാണെന്ന എന്റെ
വായനക്കാൎക്ക തൊന്നാം— ഇന്നലെ ഇന്ദുലെഖക്ക ഇദ്ദഹത്തി
ന്റെ സ്വഭാവവും അവസ്ഥയും ഇന്നത്തെപൊലെ മനസ്സിലായി
രുന്നില്ല. തന്നെ തട്ടിപ്പറിച്ച കൊണ്ടുപൊവാൻ അതികുബെര
നായ ഒരു മനുഷ്യൻ വന്ന പരീക്ഷിക്കാൻ പൊവുന്നതിന്മെൽ
ഉള്ള പുച്ഛവും ക്രൊധവും ഇന്നലെ കലശലായിരുന്നു—ഇന്നെക്ക
ആ സ്ഥിതി മാറിപ്പൊയി— തന്റെ വലിയച്ഛന തന്നെ ഇദ്ദെഹ
ത്തിന്റെമെൽ നല്ല അഭിപ്രായമില്ലെന്നും എനി ഇദ്ദെഹത്തെ
തന്റെനെരെ കൊണ്ടവന്ന പരീക്ഷിക്കയില്ലെന്നും ഇന്ദുലെഖ
അറിഞ്ഞു— പിന്നെ ഇദ്ദെഹത്തിന്നുതന്നെ ഇന്ദുലെഖയെ കിട്ടുക
യില്ലെന്നുള്ള ഒരു വിശ്വാസം വന്നുതുടങ്ങി എന്ന ഇദ്ദെഹത്തി
ന്റെ വാക്കിൽനിന്ന തന്നെ അറിയാറായി. അതകൊണ്ട ഇ
ന്നെക്ക ആകപ്പാടെ നമ്പൂരിപ്പാട്ടിലെ കഥ ഒരു പരിഹാസയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/252&oldid=193223" എന്ന താളിൽനിന്ന് ശേഖരിച്ചത്