ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം. 243

ളിൻ— ഞാൻ പുറത്തിരിക്കുന്ന ആ നമ്പൂരിയെ പറഞ്ഞയ
ച്ചിട്ട ഉടനെ പൂവള്ളി വരാം.

പാൎവ്വതിഅമ്മ പൊയ ഉടനെ ഇന്ദുലെഖ പുറത്തളത്തി
ൽ വന്ന ചെറുശ്ശെരി നമ്പൂരിയുടെ മുഖത്ത നൊക്കി ഒന്ന ചി
റിച്ചു.

ഇ—തിരുമനസ്സിന്ന ഒരു വൎത്തമാനം കെട്ടുവൊ— നമ്പൂരിപ്പാട
വലിയച്ഛന്റെ മരുമകൾ കല്യാണിക്കുട്ടിക്ക ഇന്ന രാത്രി സം
ബന്ധം തൂടങ്ങുന്നുവത്രെ.

ചെറുശ്ശെരി—(ചിറിച്ചുംകൊണ്ട) ദൈവാധീനം— കല്യാണിക്കുട്ടി
യെയും കിട്ടീല്ലെങ്കിൽ വൃഷളി അമ്മുവെ എങ്കിലും നിശ്ചയ
മായി സംബന്ധം ഉണ്ടാവും— കഷ്ടം! ബുദ്ധിക്ക വ്യവസ്ഥയും
തന്റെടവും ഇല്ലാഞ്ഞാൽ ഒരു മനുഷ്യനെ എന്തിന കൊ
ള്ളാം— ൟ കെട്ട വൎത്തമാനം ശരിയാണെങ്കിൽ യാത്ര പുല
ൎച്ചെ ഉണ്ടാവും എന്ന തൊന്നുന്നു— മാധവൻ എത്തുമ്പൊഴെ
ക്ക ഞാൻ ഇവിടെ വരാം— മദിരാശിക്ക വന്ന പിറ്റെ ദിവ
സംതന്നെ യാത്രയാണെങ്കിൽ വിവരത്തിന്ന എനിക്ക എഴു
ത്തയക്കണം— ഞാൻ മദിരാശിക്ക എത്തിക്കൊള്ളാം. ഇന്ദു
ലെഖക്കും മാധവനും മെൽക്കുമെൽ ശ്രെയസ്സ ഉണ്ടാവട്ടെ.

എന്നും പറഞ്ഞ ചെറുശ്ശെരി അവിടെനിന്ന എറങ്ങി മഠ
ത്തിൽ എത്തുമ്പൊഴക്ക നമ്പൂരിപ്പാട ദക്ഷിണ കൊടുത്ത കഴി
ഞ്ഞിരുന്നു. ഊണ കഴിഞ്ഞ നമ്പൂരിപ്പാട മൂറുക്കാൻ മഠ
ത്തിന്റെ കൊലാമ്മൽ ഇരുന്നു.

കെശവൻ നമ്പൂരിക്ക ആകപ്പാടെ വല്ലാതെ ഒരു പരിഭ്രമമാ
യി. ദക്ഷിണയും മറ്റും കൊടുക്കുന്നത കണ്ടതകൊണ്ടും നമ്പൂരി
പ്പാട കിളിമങ്ങലത്ത നമ്പൂരിയൊട പറഞ്ഞ വാക്കുകൾ ഓൎത്തും
ഉച്ചക്ക പാട്ടും മറ്റും നടന്ന അവസ്ഥ വിചാരിച്ചും ഇന്ദുലെഖ
യുടെ സംബന്ധം അന്നതന്നെ ഉണ്ടാവും എന്ന വിചാരിച്ചു
വെങ്കിലും പിന്നെയും ഒരു പരിഭ്രമം! പരിഭ്രമത്തിന്ന കാരണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/267&oldid=193238" എന്ന താളിൽനിന്ന് ശേഖരിച്ചത്