ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം. 255

ൻ വിളിച്ചു ചൊദിച്ചു— ശാസ്ത്രികൾ തിരിഞ്ഞുനൊക്കി വല്ലാതെ
ഭ്രമിച്ചു—"മഹാപാപം— ഇതും ഇത്രക്ഷണം എനിക്ക സം "ഗതി
വന്നുവൊ— ൟ കുട്ടിയെ ഞാൻ എങ്ങിനെ കാണും— "എന്തു പ
റയും ഞാൻ ഒരു മഹാ പാപിതന്നെ" എന്ന വിചാരിച്ചു.

ശങ്കരശാസ്ത്രികൾ—അതെ— ഞാൻ തന്നെ.—എന്ന പറയുമ്പൊഴ
ക്ക മാധവൻ എറങ്ങി അദ്ദെഹത്തിന്റെ അടുക്കെ എത്തി
യിരിക്കുന്നു.

മാധവൻ—ഞാൻ ഇപ്പൊൾ ഇവിടെവെച്ച മാധവിയെ കുറിച്ച
കെട്ട വൎത്തമാനം ശരിതന്നെയൊ.

ശാ—അതെ.

ആ "അതെ" എന്ന വാക്ക ഇടിത്തീയിന സമം. ഇടി
ത്തീതന്നെ. മാധവന്റെ മുഖവും ദെഹവും കരിഞ്ഞ കരുവാളി
ച്ചു പൊയി. കാൎക്കൊടകൻ കടിച്ചപ്പൊൾ നളന വൈരുപ്യം
വന്നതപൊലെ എന്ന പറയാം. പിന്നെ ശാസ്ത്രികളൊട ഒന്നും
ഉരിയാട്ടില്ലാ. നെരെ കിഴക്കൊട്ട നൊക്കിയപ്പൊൾ ഒരു വലിയ
കുളവും ആൽതറയും കണ്ടു. ആ ഭാഗത്തെക്ക നടന്നു. ശാസ്ത്രി
കളും പിന്നാലെതന്നെ നടന്നു. അത മാധവൻ അറിഞ്ഞില്ലാ.
കുളവക്കിൽ അരയാൽതറ ചാരി അന്ധനായി നിൎവികാരനാ
യി ഒരു അര മണിക്കൂറുനെരം നിന്നു. അപ്പൊഴക്ക മനസ്സിന്ന
അല്പം ശാന്തത വന്നു. തിരിഞ്ഞനൊക്കിയപ്പൊൾ ശാസ്ത്രികൾ
അടുക്കെ നിൽക്കുന്നത കണ്ടു. ശാസ്ത്രികളെ കണ്ടപ്പൊൾ സാധു
മാധവൻ കരഞ്ഞുപൊയി. കണ്ണിൽ നിന്ന ജലധാര നിന്നില്ലാ.
ശാസ്ത്രികളും കരഞ്ഞു. ഇങ്ങിനെ കഴിഞ്ഞു അല്പനെരം. സാധു
ശാസ്ത്രികൾക്ക മാധവനെക്കാളും വ്യസനം— ഒരു വാക്കപൊലും
പറവാൻ സാധിച്ചില്ല. ഒടുവിൽ മാധവനതന്നെ ഇത വലിയ
അവമാനമാണെന്ന തൊന്നി— താൻ കണ്ണുനീർ തുടച്ച ധൈൎയ്യം
നടിച്ച ശാസ്ത്രികളൊട സംസാരിച്ചു.

മാ—ശാസ്ത്രികൾ എന്തിനാണ വിഷാദിക്കുന്നു—വിഷാദിക്കരുത.ലൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/279&oldid=193250" എന്ന താളിൽനിന്ന് ശേഖരിച്ചത്