ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

262 പതിനഞ്ചാം അദ്ധ്യായം.

യിരിക്കും ഇങ്ങിനെ അനാവശ്യമായി വ്യസനിച്ചത. മാധവ
ന എന്താണ ഇപ്പൊൾ ഒന്ന വന്നത. മനസ്സിന്ന സുഖമില്ലെ
ന്ന തൊന്നി കുറെ ദിവസം രാജ്യസഞ്ചാരത്തിന്ന നിശ്ചയി
ച്ച മദിരാശിയിൽനിന്ന പൊയി എന്ന അറിയിച്ചിരിക്കുന്നു.
എന്താണ ഇതിൽ ഇത്ര വ്യസനിപ്പാനുള്ളത. ഇൻഡ്യാ രാജ്യം
എങ്ങും തീവണ്ടിയുണ്ടു. യൂറൊപ്പിലെക്ക പൊവുന്നതായാൽ
അതും സുഖമായി എളുപ്പത്തിൽ സാധിക്കും. നുമ്മൾക്ക അ
യാളുടെ വൎത്തമാനം പണം ചിലവിട്ടാൽ എങ്ങിനെ എങ്കി
ലും അറിയാം. പക്ഷെ നുമ്മൾക്കതന്നെ തിരഞ്ഞ പൊവാം.

ഗൊവിന്ദപ്പണിക്കര—അതിന എന്താണ സംശയം—ഞാൻ എ
നി ഭക്ഷണം കഴിക്കുന്നത ൟ മലയാളം വിട്ടിട്ട— അതിന
സംശയമില്ല.

ഗൊവിന്ദൻകുട്ടി മെനവൻ—ആവട്ടെ—പൊവുന്നതിന്ന എന്ത
വിരൊധം നിശ്ചയമായി ഞാനും വരാം. ഇങ്ങിനെ തുമ്പി
ല്ലാതെ വ്യസനിക്കുന്നത എന്ത കഷ്ടം! ജെഷ്ഠന്റെ ൟ വ്യ
സനം കണ്ടാൽ മാധവന്റെ അമ്മ എങ്ങിനെ ജീവിക്കും.

ഇത്രത്തൊളം പറയുമ്പൊഴക്ക ശുദ്ധ വെയിലിൽ ഇന്ദുലെ
ഖ കയറി വരുന്നതു കണ്ടു. ഉണ്ടനെ ഗൊവിന്ദപ്പണിക്കർ കണ്ണീർ
തുടച്ച എണീട്ടുനിന്നു. ഇന്ദുലെഖ വെയിലത്ത നടന്ന വിയൎത്ത
മുഖവും മറ്റും രക്തവൎണ്ണമായിരിക്കുന്നു. തലമുടി മുഴുവനും ക
ഴിഞ്ഞ വീണ എഴയുന്നു. "എന്താണ മദിരാശി വൎത്തമാനം" എ
ന്ന ചൊദിക്കുമ്പൊഴക്ക പിന്നാലെ ഇന്ദുലെഖയുടെ അമ്മ, മു
ത്തശ്ശി, പാൎവ്വതിയമ്മ, അഞ്ചാറ ദാസിമാര ഇവരും കയറി വരു
ന്നത കണ്ടു. എല്ലാംകൂടി അവിടെ ഒരു തിരക്ക എന്നെ പറവാ
നുള്ളു.

ഇന്ദുലെഖ—എന്താണ മദിരാശി വൎത്തമാനം എന്നൊട പറയ
രുതെ.

ഗൊവിന്ദൻകുട്ടി മെനവൻ—ഇന്ദുലെഖ അകത്തു പൊവു—ഒന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/286&oldid=193257" എന്ന താളിൽനിന്ന് ശേഖരിച്ചത്