ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

270 പതിനാറാം അദ്ധ്യായം.

നിന്ന പീയറിലെക്കും പീയറിൽ നിന്ന കപ്പലുകളുടെ സമീപ
ത്തെക്കും അതി മെദുരങ്ങളായി നില്ക്കുന്ന ആ കപ്പലുകളുടെ
ചെറുകിടാങ്ങൾ പാഞ്ഞകളിക്കുന്നതൊ എന്ന മനസ്സിൽ തൊ
ന്നിക്കുംവിധം അങ്ങട്ടും ഇങ്ങട്ടും ഓടുന്ന ചെറിയ തീബൊട്ടുകളു
ടെ അതി കൌതുകമായ വ്യാപാരങ്ങളെ കാണുന്ന ഒരു കാഴ്ച.

ഒരെടത്ത സമുദ്രസഞ്ചാരത്തിന്ന പുറപ്പെട്ടു വന്ന അതി
മഹാന്മാരായ ജനങ്ങളും പരിവാരങ്ങളും കപ്പലിൽ കയറുവാൻ
പുറപ്പെടുന്നതും അനുയാത്രക്ക വന്നവര ആശീൎവ്വചനങ്ങളൊ
ടൂകൂടി യാത്ര പറഞ്ഞ വ്യസനിച്ചും കൊണ്ട പിരിഞ്ഞ പൊവുന്ന
തും കാണാം. മറ്റൊരെടത്ത അധികം കാലമായി ബിലാത്തി
യിൽ സംഗതിവശാൽ പൊയി താമസിക്കെണ്ടി വന്നവളും ത
ന്റെ പ്രാണപ്രിയയും ആയ ഭാൎയ്യ കപ്പലിൽനിന്ന എറങ്ങുമ്പൊ
ൾ അത്യന്തം ആഗ്രഹത്തൊടെ എതിരെല്ക്കാൻ ചെന്ന നില്ക്കു
ന്ന ഭൎത്താവ ഭാൎയ്യയെ ബൊട്ടിൽ നിന്ന എറക്കി ഗാഢാലിംഗ
നം ചെയ്ത വിമാനസദൃശമായ ഗാഡിയിൽ കയറ്റി അതി സ
ന്തൊഷത്തൊടു കൂടി ഓടിച്ചുംകൊണ്ട പൊവുന്നത കാണാം. മ
റ്റൊരെടത്ത അപ്പൊൾ കപ്പലിൽനിന്ന എറങ്ങിയവരും നാ
ലും അഞ്ചും കൊല്ലങ്ങൾ അച്ഛനമ്മമാരെ ഒരു നൊക്ക കണ്ടിട്ടി
ല്ലാത്തവരും ആയകിടാങ്ങളെ അച്ഛനമ്മമാർ വന്ന എടുത്ത
അത്യന്ത ഹൎഷത്തൊടുകൂടി ചുംബിച്ച സന്തൊഷാശ്രുക്കളൊടും
ഗൽഗദാക്ഷരങ്ങളായ വാക്കുകളൊടും കൂടി അന്യൊന്യം പ്രെമ
പരവശന്മാരായി നിൽക്കുന്നത കാണാം. ഇതിനെല്ലാം പുറമെ ജ
നങ്ങളുടെ വിനൊദത്തിന്നവെണ്ടി അവിടവിടെവെച്ച പ്രയൊ
ഗിക്കുന്ന ബെൻഡവാദ്യത്തിന്റെ സുഖമായ സംഗീതകൊലാ
ഹലം. പിന്നെ ൟ സകലകാഴ്ചകൾക്കും വിനൊദങ്ങൾക്കും ജീ
വനും അതിശൊഭയും കൊടുക്കുന്നതും വാചാമഗൊചരമായി
നിസ്തുല്യമായിരിക്കുന്നതും ആയ സൂൎയ്യാസ്തമനശൊഭാ. ഇതകളെ
എല്ലാം കണ്ടകണ്ട മാധവൻ ആനന്ദിച്ച നിന്നു പൊയി. പഴ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/294&oldid=193265" എന്ന താളിൽനിന്ന് ശേഖരിച്ചത്