ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

272 പതിനാറാം അദ്ധ്യായം.

ല്ല. ഇങ്ങിനെയെല്ലാമിരിക്കുമ്പൊഴാണ മലയാളത്തിന്ന നെരെ
തൂക്കിൽ കപ്പൽ എത്തിയത. കപ്പലിൽനിന്ന കുഴൽവെച്ച നൊ
ക്കിയപ്പൊൾ രാജ്യം നല്ലവണ്ണം കണ്ടു. തന്റെ പ്രിയപ്പെട്ട അ
ച്ഛനെയും അമ്മയെയും ഓൎത്തു കണ്ണിൽ വെള്ളം വന്നു. "കഷ്ടം!
ദൈവമെ എന്നെ ൟ സ്ഥിതിയിൽ ആക്കിയെല്ലൊ" എന്ന ഓ
ൎത്തുംകൊണ്ട കുറെ കരഞ്ഞു. ഉടനെ ഇന്ദുലെഖയുടെ ഓൎമ്മ വന്നു-
കുഴൽ അവിടെയിട്ടു. താൻ മരിച്ച ശവം കടലിൽ ഇട്ടുപൊയാ
ലും മലയാളത്തിൽ അത്രവെഗം താൻ ചവിട്ടുകയില്ലെന്ന ധീര
തയൊടെ നിശ്ചയിച്ച തന്റെ വിരിപ്പിൽതന്നെ കിടന്നു. കപ്പ
ൽ അതി സാവധാനത്തിൽ തന്നെയാണ പിന്നെയും യാത്ര. ചു
രുക്കി പറയാം- കൽക്കത്താവിൽ കപ്പൽ എത്തുമ്പൊൾ ബൊ
മ്പായി വിട്ടിട്ട ഇരിപത്തിമൂന്ന ദിവസമായിരിക്കുന്നു- എന്നാൽ
കപ്പലിൽനിന്ന ഇറങ്ങുമ്പൊൾ മാധവന ശരീരത്തിന്ന നല്ല സു
ഖമായിരിക്കുന്നു. അധികം ദിവസം പരിചയിച്ചതിനാൽ സമുദ്ര
ത്തിലെ കാറ്റും കപ്പലിലെ ആഹാരവും മാധവന പിടിച്ചതി
നാലായിരിക്കാം ൟ സുഖം ഉണ്ടായത. എങ്കിലും കരയിൽ എ
റങ്ങിയ ഉടനെ "ആവു ഈശ്വരാധീനം കരക്കിറങ്ങിയെല്ലൊ"
എന്നാണ മാധവന ഒന്നാമത തൊന്നിയത. കല്ക്കത്താ പട്ടണം
കണ്ട മാധവൻ വിസ്മയിച്ചു. വിസ്മയിച്ച പ്രകാരം പറയാൻ ഞാ
ൻ ഭാവിക്കുന്നില്ലാ. രണ്ട ദിവസം കല്ക്കത്താവിൽ താമസിച്ചതി
ന്റെ ശെഷം ഒരു ദിവസം അവിടുത്തെ പാൎക്ക (മൃഗങ്ങളെ കാ
ഴ്ചക്കായി വെച്ചിട്ടുള്ള സ്ഥലം) കാണ്മാൻ പൊയി. ഓരൊ വിശെ
ഷങ്ങൾ കണ്ട നടന്നുകൊണ്ടിരിക്കുമ്പൊൾ, വലിയ വിശെഷ
മായ ഉടുപ്പുകൾ ഇട്ടിട്ടുള്ള മൂന്ന നാല ആളുകൾ തനിക്ക അഭി
മുഖമായി വരുന്നത കണ്ടു. അവര മാധവന്റെ സമീപം എത്തി-
മാധവൻ അപ്പൊൾ നിന്നിരുന്നത പാൎക്കിൽ "ചീട്ടാ" എന്ന ഇം
ക്ലീഷിൽ പറയുന്ന ഒരു തരം ചെറുവക നരിയെ ഇട്ടിട്ടുള്ള ഒരു
ഇരുമ്പഴിക്കൂടിന്റെ സമീപമായിരുന്നു. അവിടെ തന്നെയാണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/296&oldid=193267" എന്ന താളിൽനിന്ന് ശേഖരിച്ചത്