ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം. 277

ൽ ദീൎഘത്തിൽ തങ്കക്കൂടുകൾ ഇട്ടതും, അതകൾക്ക എതിരെ സ
മീപം വെച്ചിട്ടുള്ള അതി മനൊഹരങ്ങളായ പലെ വിധ സാധന
ങ്ങൾ അതകളിൽ പ്രതിഫലിക്കുന്നതിനാൽ ആ വക സകല
സാധനങ്ങളെയും എരട്ടിപ്പിച്ച കാണിച്ചുംകൊണ്ട പരിചയമി
ല്ലാത്ത മനുഷ്യനെ പരിഭ്രമിപ്പിക്കുന്നതും ആയ വലിയ നില
ക്കണ്ണാടികൾ അസംഖ്യം. നാനൂറും അഞ്ഞൂറും ദീപങ്ങൾ വെ
വ്വെറെ കത്തിക്കാൻ ഉള്ള വെള്ളി കുഴലുകളിൽ ഗൊളാകൃതിയാ
യി ചെറിയ ചില്ലിന്റെ കൂടുകൾവെച്ച സ്വതെ അതി ധവളങ്ങ
ളാണെങ്കിലും സൂൎയ്യപ്രഭയൊ അഗ്നിപ്രഭയൊ തട്ടുമ്പൊൾ അ
നെകവിധമായ വൎണ്ണങ്ങളെ ഉജ്ജ്വലിപ്പിച്ചുംകൊണ്ട തൂങ്ങുന്ന
തും അനെകവിധ കൊത്തുവെലയുള്ളതുമായ സ്ഫടികക്കടിത്തൂ
ക്ക മാലകളൊടുകൂടി വിസ്താരത്തിൽ വൃത്തത്തിൽ നിൽക്കുന്നവ
കളും വിളക്ക വെച്ചാൽ ചന്ദ്രപ്രഭാപൂരംതന്നെ എന്ന തൊന്നീ
ക്കുന്നതും ആയ ലസ്ടർ വിളക്കുകൾ, അവിടവിടെ തങ്കവാൎണ്ണീ
സ്സ, പച്ചറെക്കെ മഞ്ഞറെക്ക മുതലായ പലെവിധ വൎണ്ണച്ചായങ്ങ
ളെ പിടിപ്പിച്ച മിന്നിത്തിളങ്ങിക്കൊണ്ട നിൽക്കുന്ന അത്യുന്നത
ങ്ങളായ മച്ചകളിൽനിന്ന വെള്ളിച്ചങ്ങലകളിൽ തൂക്കി വിട്ടവഅ
നവധി അത്യുന്നതങ്ങളായ ചുമരുകളിൽ പതിച്ചിട്ടുള്ള അത്യാശ്ച
ൎയ്യകരങ്ങളായ ചിത്രക്കണ്ണാടിക്കൂടുകളുടെ ഇടക്കിടെ സ്വൎണ്ണവൎണ്ണ
ങ്ങളായും രൂപ്യമയമായും ഉള്ള തണ്ടുകളിൽ എറക്കി ചുമരിൽ പ
തിച്ച നിൎത്തീട്ടുള്ള വാൾസെട്ട എന്ന ഇംക്ലീഷിൽപറയുന്നവിളക്കു
കൾ, സ്ഫടികത്തൂക്കകളൊടുകൂടി വെളുത്തും നീലവൎണ്ണങ്ങളായും
മഞ്ഞ നിറത്തിലും ഉള്ള ചായങ്ങളും വാൎണ്ണീസ്സുകളും കൊടുത്ത
അതി ഗംഭീരങ്ങളായി നില്ക്കുന്ന ചുമരുകളെ അലങ്കരിച്ചുംകൊ
ണ്ട നിൽക്കുന്നവ അനവധി. ചിലെടങ്ങളിൽ മുഴുവൻ പട്ട പരമ
ധാനികൾ വിരിച്ചും ചിലെടങ്ങളിൽ മാർബൾക്കൽ കടഞ്ഞു
ണ്ടാക്കിയ പലകകൾ പതിച്ചും ഉള്ള നിലങ്ങൾ. അത്യുന്നതങ്ങ
ളായ സൌധങ്ങളിൽ കയറുവാൻ പത്മാകൃതിയിലും നാഗാകൃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/301&oldid=193279" എന്ന താളിൽനിന്ന് ശേഖരിച്ചത്