ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 285

ൽ സൎവ്വീസ്സിൽ എടുപ്പാൻ ഭാവിച്ചിട്ടുണ്ട. എന്നാൽ എനിക്ക
അവൻ ഉദ്യൊഗത്തിൽ ഇരിക്കെണമെന്ന അത്ര മനസ്സില്ലാ-
എങ്കിലും അവന ഉദ്യൊഗത്തിലാണ രുചിയുള്ളത. ഗൃഹസ്ഥ
വൃത്തിയും കാൎയ്യാന്വെഷണവും കച്ചവടവും അവന അത്ര ര
സമില്ല. താങ്കൾക്ക മനസ്സിന്നുണ്ടായ വ്യസനമെല്ലാം തീൎന്നു
താങ്കളും അവനും ഒരെകൊല്ലം സിവിൽ സൎവ്വീസ്സിൽ ആയി
എന്നറിവാനും താങ്കൾ നാട്ടിൽ എത്തി പ്രിയപ്പെട്ട കുഡും
ബത്തൊടു ചെൎന്ന സുഖമായിരിക്കുന്നു എന്ന കെൾക്കാനും
ഞാൻ സൎവശക്തനായിരിക്കുന്ന ദൈവത്തെ പ്രാൎത്ഥിക്കുന്നു.

എന്ന പറഞ്ഞ ഗൊവിന്ദസെൻ മാധവനെ പിടിച്ച മാറ
ത്ത അണച്ച ആലിംഗനം ചെയ്തു- വിശെഷമായ ഒരു പൊൻ
ഗഡിയാളും പൊൻചങ്ങലയും തങ്ക നീരാളത്തിന്റെ ഒരു സൂട്ട
ഉടുപ്പും ആനക്കൊമ്പ, വെള്ളി ഇതകളെക്കൊണ്ട വെലചെയ്ത
അതിമനൊഹരമായ ഒരു എഴുത്തപെട്ടിയും സമ്മാനമായി കൊ
ടുത്തു. ഗൊപീനാഥബനൎജ്ജിയുടെ ബ്രാഞ്ച കച്ചവടരാജ്യത്തി
ലെക്ക വണ്ടി കയറുന്ന തീവണ്ടിസ്ടെഷനിലെക്ക തന്റെ ഗാ
ഡിയിൽ കയറ്റി ഗൊവിന്ദസെൻ മാധവനെ കൊണ്ടുപൊയി.
വണ്ടി കയറാറായപ്പൊൾ രണ്ടുപെൎക്കും കണ്ണിൽ ജലം വന്നു.

മാധവൻ—എന്തൊ ഒരു കാരണം നിമിത്തം ഇത്ര മഹാ ഭാഗ്യ
വാനും യൊഗ്യനും ആയ താങ്കൾക്ക എന്നിൽ ഈ ദയയും
ആദരവും തൊന്നി. ഇത എനിക്ക ഈ ജന്മത്തിൽ സാദ്ധ്യ
മായ ഒരു മഹാ ഭാഗ്യം എന്നതന്നെ ഞാൻ എന്റെ ജീവനു
ള്ളെടത്തൊളം വിചാരിക്കും. സൎവഭാഗ്യസമ്പൂൎണ്ണനായിരിക്കു
ന്ന താങ്കൾക്ക അല്പനായ എന്നാൽ എന്തൊരു പ്രത്യുപകാര
മാണ ഉണ്ടാവാൻ പൊവുന്നത- ഒന്നും തന്നെ ഇല്ല. ഉണ്ടാവ
ണമെന്ന ആഗ്രഹിക്കുന്നതുമില്ല: എന്നാൽ താങ്കൾക്ക എന്നി
ൽ ഉണ്ടായിട്ടുള്ള ഈ അധികമായവാത്സല്യത്തിന്റെ വിലയെ
ഞാൻ വിശ്വാസത്തൊടെ അറിയുന്നുണ്ടെന്നും എല്ലായ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/309&oldid=193311" എന്ന താളിൽനിന്ന് ശേഖരിച്ചത്