ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 287

ആ വലിയ സ്ടെഷന്റെ അടുത്ത അപ്പൂറമുള്ള സ്ടെഷനി
ൽ എത്തിയ ഉടനെ ചെറുപ്പക്കാരനായ ഒരു സുന്ദരപുരുഷൻ
താൻ ഇരിക്കുന്ന വണ്ടിയുടെ വാതിൽ തുറന്ന ആ വണ്ടിയിൽ
തനിക്ക അല്പനെരം ഇരിക്കുന്നതിന്ന ആൎക്കെങ്കിലും വിരൊധ
മുണ്ടൊ. എന്ന ഇംക്ലീഷിൽ മാധവന്റെ മുഖത്തെക്ക നൊക്കി
ക്കൊണ്ടു ചൊദിച്ചു. യാതൊരു വിരൊധവുമില്ലെന്ന മാധവൻ മ
റുവടി പറഞ്ഞു. അതിൽ ഉള്ള ശെഷം വഴിയാത്രക്കാര ഇംക്ലിഷ
പരിചയമില്ലാഞ്ഞിട്ടായിരിക്കും ഒന്നും പറഞ്ഞില്ലാ. ൟ സുന്ദര
പുരുഷൻ വണ്ടിയിൽ മാധവന്റെ അടുക്കെ പൊയി ഇരുന്നു.

അയാൾ കാഴ്ചയിൽ അതി സുമുഖനായും അയാളുടെ ഉ
ടുപ്പം പുറപ്പാടും ബഹു ഭംഗിയായും ഇരുന്നു. ജാതിയിൽ ഒരു മു
സൽമാനായി കാണപ്പെട്ടു. തലമുടി വളൎത്തി ചുമലിന അല്പം
മീതെവെച്ച നിരത്തി മുറിച്ചിരിക്കുന്നു. അതി ഭംഗിയുള്ള മെൽ
മീശ കൂടാതെ മുഖത്ത രണ്ടു ഭാഗത്തും സൈഡലൊക്സ എന്ന
ഇംക്ലിഷിൽ പറയുന്ന മാതിരിയിൽ രൊമം കുറെ നീട്ടി നിരത്തി
വെട്ടി മുറിച്ചിട്ടുണ്ട. വൎണ്ണം നല്ല പഴുത്ത നാരങ്ങയുടെത തന്നെ.
മുഖം ആകപ്പാടെ കണ്ടാൽ ബഹു ഭംഗി. തലയിൽ മൂൎദ്ധാവ മാ
ത്രം നല്ലവണ്ണം മൂടുന്ന മാതിരി മുഴുവൻ കട്ടിക്കസവായ ഒരു തൊ
പ്പി വെച്ചിരിക്കുന്നു. ആ തൊപ്പിയും അതിന ചുററും ഉള്ള കറു
ത്ത തലമുടിയും വെളുത്ത മുഖവും മെൽമീശയുംകൂടി കാഴ്ചയിൽ
അതി മനൊഹരം എന്നെ പറവാനുള്ളു. ശരീരത്തിൽ അതി വി
ശെഷമായ വെളുത്ത മിന്നുന്ന കട്ടിവില്ലൂസ്സകൊണ്ട ഒരു അംഗ
ൎക്കാകുപ്പായം- അത മുട്ട കഴിഞ്ഞ നാലഞ്ച വിരൽ താണ നില്ക്കു
ന്നു. വെള്ള വില്ലൂസ്സ അംഗൎക്കാ മുഴുവനും സ്വൎണ്ണവൎണ്ണങ്ങളായും
കഴുത്ത മുതൽ കടിപ്രദെശം വരെ അടുത്തടുത്ത വെച്ചിട്ടുള്ളെ
യും ആയ കുടുക്കുകളാൽ കുടുക്കപ്പെട്ടിരിക്കുന്നു. കാലിൽ ഒന്നാ
ന്തരം പച്ചനിറമായ പട്ടുകൊണ്ടുള്ള കാൽകുപ്പായം- കാലടികളി
ൽ ഒന്നാന്തരം തിളങ്ങുന്ന ബൂട്സ— മാറത്ത സ്വൎണ്ണവൎണ്ണമായി മി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/311&oldid=193318" എന്ന താളിൽനിന്ന് ശേഖരിച്ചത്