ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

296 പതിനെഴാം അദ്ധ്യായം.

ന്തൊ സ്ടെഷൻ മാസ്ടരുടെ പ്രകൃതം ഒന്ന വല്ലാതെ മാറി. ആ
കൊടീശ്വരന്റെ സ്വന്തം ആളാണ ൟ സ്ടെഷൻമാസ്ട്ര- ബഹു
വിധമായ സാമാനങ്ങൾ ൟ സ്ടെഷനിൽ കൂടി അദ്ദെഹത്തി
ന്ന വെണ്ടി ദിവസം പ്രതി വന്നും പൊയിക്കൊണ്ടും ഇരിക്കും.
വളരെ പണം സ്ടെഷൻമാസ്ടൎക്ക അദ്ദെഹത്തൊട സമ്മാനമാ
യിട്ടും മറ്റും കിട്ടിവരുന്നുണ്ട. അത്രയുമല്ല ഒരുകുറി എന്തൊ ഒരു
വികടം കാണിച്ചതിനാൽ ൟ സ്ടെഷൻ മാസ്ടരുടെ കാല്ക്ക ച
ങ്ങലവരാൻ പൊയത അദ്ദെഹത്തിന്റെ ദയയാൽ ഇല്ലാതെ
ആയിരിക്കുന്നു. ഗൊപീനാഥബനൎജ്ജി എന്നവെച്ചാൽ ആ
സ്ടെഷൻ മാസ്ടൎക്ക ഒരു ൟശ്വരനെപ്പൊലെയാണ. ആ പെര
പറഞ്ഞ കെട്ട ഉടനെ അദ്ദെഹം ഇരിപ്പടത്തിൽനിന്ന എണിട്ടു.

സ്ടെ—താങ്കൾ അദ്ദെഹത്തിന്റെ സ്നെഹിതനൊ- അദ്ദെഹത്തി
ന്റെ അടുക്കലെക്ക പൊവുന്നുവൊ. പൊട്ടർ കസാല കൊ
ണ്ടുവാ- ഇരിക്കിൻ- ടെലിഗ്രാം ഈ നിമിഷം അയക്കും- അ
ദ്ദെഹത്തിന്റെ ഒരു ടെലിഗ്രാമിന ഇപ്പൊൾ ഞാൻ മറുപടി
അയച്ചതെ ഉള്ളൂ. അദ്ദെഹം അദ്ദെഹത്തിന്റെ സ്ഥലത്തുള്ള
റെയിൽവെ സ്ടെഷനിൽതന്നെ ഇപ്പൊൾ ഉണ്ടായിരിക്കണം-
ടെലിഗ്രാം വെഗം എഴുതി തരികെ വെണ്ടു.

മാധവൻ ഉടനെ ടെലിഗ്രാം എഴുതി സ്ടെഷൻ മാസ്ടർ വ
ശം കൊടുത്തു.

സ്ടെഷൻമാസ്ടർ അഞ്ച നിമിഷത്തിലകത്ത മറുപടി വരു
ത്തിതരാമെന്നപറഞ്ഞ ടെലിഗ്രാം അടിച്ചു. മാധവന കുറെ ചാ
യയും മറ്റും ക്ഷണം വരുത്തികൊടുത്തു. ഉടനെ പൊലീസ്സകാരു
ടെ അടുക്കെ ആളെ അയച്ചു. വെണ്ടതെല്ലാം ചെയ്തു. പണത്തി
ന്ന ചൊദിച്ച ഹൊട്ടെൽ ബട്ലരെ തല്ക്കാലം കണ്ടതെ ഇല്ലാ.
കഷ്ടിച്ച ഒര അരമണിക്കൂറ കഴിഞ്ഞപ്പൊൾ മറുവടി ടെലിഗ്രാം
എത്തി- സ്ടെഷൻമാസ്ടൎക്ക നെരെ. താഴെ പറയുന്ന പ്രകാരമാ
യിരുന്നു ടെലിഗ്രാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/320&oldid=193353" എന്ന താളിൽനിന്ന് ശേഖരിച്ചത്