ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 303

എന്നാലും ഗൊവിന്ദസെനെക്കൊണ്ട എനി ഒരു കാശപൊലും ത
നിക്കവെണ്ടി ചിലവിടിയിക്കുന്നത മാധവന പ്രാണസങ്കടമായി
തൊന്നി, ഗൊപീനാഥ ബനൎജ്ജിയൊട പറയുന്നു.

മാധവൻ—മഹാ ഔദാൎയ്യശാലിയായ ഗൊവിന്ദസെൻ അധി
കം കാലം ലൊകത്തിലെ ഗുണത്തിന്നായി ജീവിച്ചിരിക്കട്ടെ-
ഞാൻ ഇപ്പൊൾ മദിരാശിക്ക മടങ്ങാനാണ വിചാരിക്കുന്ന
ത- അവിടെ പൊയിട്ട കുറെ ദിവസം കഴിഞ്ഞ ഇങ്ങട്ട വീ
ണ്ടും വന്ന ഗൊവിന്ദസെൻ അവർകളെയും താങ്കളെയും ക
ണ്ട കൊള്ളാം. എനിക്ക ഇവിടെനിന്ന മദിരാശിയിലെക്ക വ
ഴിയാത്രക്കുള്ള പണം മാത്രം ഇപ്പൊൾ കിട്ടിയാൽ മതി.

ഗൊപീനാഥ ബനൎജ്ജി—അങ്ങിനെതന്നെ- എന്നാൽ ഒരു നാ
ലഞ്ച ദിവസം എന്റെ കൂടെ ഇവിടെ താമസിച്ചിട്ട പൊ
വാം- എന്നാലെ എനിക്ക സുഖമുള്ളു.

എന്ന പറഞ്ഞതിനെ അനുവദിച്ച നാലഞ്ച ദിവസം കൂ
ടി അവിടെ താമസിച്ചു.

ഗൊവിന്ദപ്പണിക്കരും ഗൊവിന്ദൻകുട്ടിമെനവനും ബൊ
മ്പായിൽ താമസിക്കുന്നതായി മുമ്പെത്തെ അദ്ധ്യായത്തിൽ പ
റഞ്ഞിട്ടുണ്ടെല്ലൊ. ഗൊവിന്ദപ്പണിക്കൎക്ക ശരീരത്തിന്ന ഇപ്പൊ
ഴും നല്ല സൂഖമായില്ല. ബൎമ്മായിലെക്കും പുറപ്പാട ഇന്ന, നാളെ,
മറ്റന്നാൾ എന്ന വെച്ച കഴിയുന്നു. അങ്ങിനെ ഇരിക്കുമ്പൊൾ
ഒരു ദിവസം ഗൊവിന്ദൻകുട്ടിമെനവൻ ബൊമ്പായി എസ്പ്ലെ
നെഡിന സമീപം കാറ്റുംകൊണ്ട നിൽക്കുമ്പൊൾ സമീപത്ത
കൂടി ബാബു കെസബ ചന്ദ്രസെൻ കടന്നപൊയി. കെസബ
ചന്ദ്രസെൻ ഗൊവിന്ദൻകുട്ടിമെനവന്റെ മുഖം കണ്ടപ്പൊൾ
മാധവന്റെ മുഖച്ഛായ പൊലെ തൊന്നി-തിരിയെ ഇങ്ങട്ട ത
ന്നെ മടങ്ങി ഗൊവിന്ദൻകുട്ടി മെനവന്റെ അടുക്കെ വന്ന ചൊ
ദിക്കുന്നു.

കെസബചന്ദ്രസെൻ—താങ്കൾ എത രാജ്യക്കാരനാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/327&oldid=193370" എന്ന താളിൽനിന്ന് ശേഖരിച്ചത്