ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

314 പതിനെട്ടാം അദ്ധ്യായം.

ൽ അല്ലെ പഠിച്ചത- പിന്നെ എന്താണ ഇങ്ങിനെ രണ്ടഭി
പ്രായം. ഏതെങ്കിലും കുട്ടികളെ നിങ്ങളുടെ മാതിരി വിശെ
ഷംതന്നെ. മാധവന ൟശ്വരൻ ഉണ്ടെന്നുള്ള വിചാരമെ
ങ്കിലും ഉണ്ടെല്ലൊ- പൊറുതി. ഗൊവിന്ദൻകുട്ടിക്ക അതും ഇ
ല്ല-അല്ലെ.

ഗൊ-കു-മെ—അതെ, ഈശ്വരൻ ഉണ്ടെന്ന വിചാരിപ്പാൻ ഞാ
ൻ സംഗതി ഒന്നും കാണുന്നില്ല.

മാ—ആട്ടെ- അമ്പലത്തിൽ പൊവുന്നതും ചന്ദനം ഭസ്മം തൊ
ടുന്നതും ൟശ്വരവിചാരത്തിലെക്ക ആവശ്യമാണെന്ന അ
ച്ഛൻ പറഞ്ഞതിനുള്ള സംഗതി കെട്ടാൽ കൊള്ളാമായിരുന്നു.

ഗൊ-പ—ഞാൻ പറയാം- നിങ്ങൾക്ക ബൊദ്ധ്യമാവുമൊ എന്ന
ഞാൻ അറിയുന്നില്ല. നിങ്ങളുടെ ബുദ്ധി എനി നെരെ വരു
ത്താൻ പ്രയാസം- എങ്കിലും ഞാൻ പറയാം. ക്ഷെത്രം നുമ്മ
ൾ ഹിന്തുക്കൾക്ക ദൈവവന്ദനം ചെയ്യെണ്ടതിലെക്ക നിയ
മിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ. ദൈവം എല്ലാടവും നിറഞ്ഞ
സൎവ്വാന്തൎയ്യാമിയായി ഇരിക്കുന്നുണ്ടെങ്കിലും സാധാരണ മനു
ഷ്യൎക്ക ആ തത്വബൊധം ഇല്ലായ്കയാൽ അവർക്ക ദൈവ
ത്തെക്കുറിച്ചുള്ള വിചാരവും ഭക്തിയും ഉണ്ടാവാൻവെണ്ടി ബു
ദ്ധിമാന്മാരായ നമ്മുടെ പൂൎവ്വികന്മാർ പണ്ടുപണ്ടെ ഏൎപ്പെടു
ത്തിട്ടുള്ളതാണ ക്ഷെത്രങ്ങളും അതുകളിൽ പൊയി ചെയ്യെ
ണ്ടുന്ന പൂജാക്രമങ്ങളും വന്ദനകളുടെ സമ്പ്രദായങ്ങളും സ്വഭാ
വങ്ങളും എന്ന ഞാൻ പറയുന്നു. ഭസ്മവും ചന്ദനവും ധരിക്കു
ന്നത ദൈവവന്ദനകൾ ചെയ്യുന്നതിൽ ചെയ്യെണ്ടതായി നി
യമിക്കപ്പെട്ട ഒരു പ്രവൃത്തിയാണ. ഇതാണ ഇവകൾ തമ്മി
ലുള്ള സംബന്ധം.

മാ—അച്ഛൻ ഇപ്പൊൾ പറഞ്ഞതിൽ ക്ഷെത്രവും ഭസ്മവും ച
ന്ദനവും ആയി തമ്മിലുള്ള സംബന്ധം മനസ്സിലായി. ൟ
മൂന്ന സാധനങ്ങളും ൟശ്വരനും തമ്മിൽ സൂക്ഷ്മസ്ഥിതിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/338&oldid=193396" എന്ന താളിൽനിന്ന് ശേഖരിച്ചത്