ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

318 പതിനെട്ടാം അദ്ധ്യായം.

ഗൊ-കു-മെ—യാതൊന്നും ഭക്ഷിക്കുന്നത ജെഷ്ടൻ കണ്ടിട്ടില്ല.
യാതൊന്നും ഭക്ഷിക്കയില്ലെന്ന ജെഷ്ടനെ വിശ്വസിപ്പിച്ചു.
ഇത്ര മാത്രമെ ഉണ്ടായിട്ടുള്ളു. ആഹാരം ഇല്ലാതെ മനുഷ്യന
ജീവിപ്പാൻ പാടില്ലാ- അത ശാസ്ത്രസിദ്ധമായ ഒരു അവസ്ഥ
യാണ. പിന്നെ ഭൊഷ്ക പറഞ്ഞിട്ട എന്ത ഫലം.

ഗൊ-പ—ഇതാണെല്ലൊ ഇംക്ലീഷകാരൊട പറഞ്ഞാലത്തെ
വൈഷമ്യം. ഞങ്ങൾ പറയുന്നത ഒന്നും നിങ്ങൾ വിശ്വസി
ക്കയില്ലാ- പിന്നെ ഞങ്ങൾ എന്തചെയ്യും. ആ യോഗീശ്വ
രൻ ഒമ്പത ദിവസവും ഞാൻ പറഞ്ഞത ഒഴികെ ഒരാഹാര
വും ചെയ്തിട്ടില്ലെന്ന ഞാൻ സത്യം ചെയ്യാം. അയാൾ ന
മ്മുടെ മഠത്തിലാണ താമസിച്ചത- പുലൎച്ചെ ഏഴര നാഴിക ഉ
ള്ളപ്പൊൾ കുളിച്ച യൊഗാനുഷ്ഠാനങ്ങൾ കഴിഞ്ഞാൽ പന്ത്ര
ണ്ട മണിവരെ പഞ്ചാഗ്നി മദ്ധ്യത്തിൽ ജപമാണ- അത കഴി
ഞ്ഞാൽ പിന്നെ ഏഴ മണി കുരുമുളകും ഏഴ വെപ്പിൻ ചപ്പും
ഞങ്ങൾ എല്ലാവരുടെയും മുമ്പാകെ തിന്നും- പിന്നെ യാതൊ
രു ആഹാരവും കഴിക്കാറില്ലാ. ഇങ്ങിനെ ഒൻപത ദിവസം ക
ഴിച്ചു. ഞാൻ കൂടനിന്ന കണ്ടറിഞ്ഞ അനുഭവസ്ഥനാണ. എ
ന്നിട്ടും നിങ്ങൾക്ക വിശ്വാസമില്ലാഞ്ഞാൽ.

മാ—അച്ഛൻ കളവു പറഞ്ഞു എന്ന ഞാനും ഗൊവിന്ദൻകുട്ടി
യും ൟ ജന്മം പറയുന്നതല്ല. അച്ഛന്റെ വാക്കിനെക്കാൾ
ഞങ്ങൾക്ക വിശ്വാസം ൟ ഭൂമണ്ഡലത്തിൽ ആരുടെ വാ
ക്കും ഇല്ല. എന്നാൽ അച്ഛനെ തെറ്റായി ധരിപ്പിച്ചതിനാൽ
അച്ഛൻ ഇങ്ങിനെ പറയാൻ എടയായതാണെന്നമാത്രമാണ
ഞങ്ങൾ പറയുന്നത. ആ യൊഗീശ്വരൻ ൟ ഒമ്പത ദിവ
സങ്ങൾക്കുള്ളിൽ എത്ര സമയം അച്ഛനെയും മറ്റാരെയും കാ
ണാതെ രഹസ്യമായി ഇരുന്നിട്ടുണ്ട. യൊഗാനുഷ്ഠാനങ്ങൾക്ക
എന്ന പറഞ്ഞ വാതിൽ അടച്ച അകത്ത ഇരിക്കുമ്പൊൾ
അയാൾക്ക. നല്ലവണ്ണം തിന്നുകൂടെ. തിന്നെണ്ട സാധനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/342&oldid=193406" എന്ന താളിൽനിന്ന് ശേഖരിച്ചത്