ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 323

ക്കുന്ന ൟ പുസ്തക കൎത്താവ ബ്രാഡ്ലാസായ്പ അദ്ദെഹത്തിന്റെ
സ്വജാതിമതത്തെപ്പറ്റി തന്നെ വളരെ പറഞ്ഞിട്ടുണ്ട.

ഗൊ-പ—എന്താണ സ്വന്ത വെദവും കളവാണെന്നൊ.

ഗൊ-കു-മെ—ക്രിസ്ത്യാനി വെദത്തിൽ ജഗൽസൃഷ്ടി ചെയ്ത ക്രമ
ത്തെയും സ്വഭാവത്തെയുംകുറിച്ച പറഞ്ഞത മുഴുവനും യുക്തി
ഭംഗമായ വിധത്തിലാണെന്നും ഇപ്പൊൾ മനുഷ്യന കിട്ടീട്ടുള്ള
അറിവുകൾ പ്രകാരം നൊക്കുമ്പൊൾ ഈ വെദ പുസ്തകത്തി
ൽ പറഞ്ഞ സൃഷ്ടിക്രമം അശെഷം വിശ്വസിപ്പാൻ പാടില്ലാ
ത്തതാണെന്നും ആകുന്നു ബ്രാഡ്ലാവിന്റെ അഭിപ്രായം.

ഗൊ-പ—ൟ സായ്പ മഹാ പാപിയാണ.

ഗൊ-കു-മെ—ആയിരിക്കാം- എന്നാൽ മഹാ ബുദ്ധിമാൻ കൂടി
യാണ.

ഗൊ-പ—ദൈവം ഇല്ലെന്ന പറയുന്നതകൊണ്ട മഹാ ബുദ്ധിമാ
ൻ- അല്ലെ!

ഗൊ-കു-മെ—ദൈവം ഉണ്ടെന്ന വിശ്വസിപ്പാൻ പാടില്ലെന്നു
ള്ളതിന അദ്ദെഹം പറയുന്ന സംഗതികളെ വായിച്ചാൽ അ
ദ്ദെഹം അതി ബുദ്ധിമാനാണെന്ന ബുദ്ധിയുള്ളവര എല്ലാവ
രും പറയും.

ഗൊ-പ—ദൈവം ഇല്ലെന്ന വരുത്തെണ്ടത ൟ ലൊകത്തിലെ
ക്ക വളരെ ആവശ്യമായ ഒരു കാൎയ്യമായിരിക്കും. അതുകൊ
ണ്ട ൟ ബുദ്ധിമാൻ സായ്പ ഇതിൽ ഇത്ര ബുദ്ധി കാണിച്ച
തായിരിക്കും- അല്ലെ.

ഗൊ-കു-മെ—ൟ ലൊകത്തിൽ കളവായൊ തെറ്റായൊ മനു
ഷ്യൎക്ക സാധാരണ ഓരൊ സംഗതികളിൽ ഉണ്ടാവുന്ന അഭി
പ്രായങ്ങളും വിശ്വാസങ്ങളും, വിചാരങ്ങളും തങ്ങൾക്ക കഴി
യുന്നെടത്തൊളം ബുദ്ധിമാന്മാരായ ആളുകൾ ഇല്ലായ്മ ചെ
യ്വാനും ശരിയായ അറിവുകൾ കൊടുപ്പാനും എല്ലായ്പൊഴും
ബാദ്ധ്യസ്ഥന്മാരാണ എന്ന ഞാൻ വിചാരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/347&oldid=193418" എന്ന താളിൽനിന്ന് ശേഖരിച്ചത്