ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

12 രണ്ടാം അദ്ധ്യായം.

സ്സ പ്രായമായപ്പൊൾ രാജാവ സ്വൎഗ്ഗാരൊഹണമായി. ഏകദെ
ശം മൂന്നുവയസ്സ പ്രായമായപ്പൊൾ തന്റെ വലിയച്ഛൻ പഞ്ചു
മേനൊന്റെ ജെഷ്ടപുത്രനും തന്റെ അമ്മാമനും ഇംക്ലീഷ, സംസ്കൃ
തം, സംഗീതം മുതലായ വിദ്യകളിൽ അതി നിപുണനും ഒരു ദി
വാൻ പെഷ്കാതദ്യൊഗത്തിൽ എണ്ണൂറുറുപ്പിക ശമ്പളമായിരുന്ന
ആളും ആയ കൊച്ചുകൃഷ്ണമെനൊൻ, തന്റെ കൂടെ താൻ ഉ
ദ്യൊഗം ചെയ്തിരുന്ന ദിക്കിൽ കൊണ്ടുപൊയി പതിനാറ വയസ്സ
വരെ വിദ്യാഭ്യാസങ്ങൾ ചെയ്യിപ്പിച്ചു- ഇംക്ലീഷ നല്ലവണ്ണം പ
ഠിപ്പിച്ചു സംസ്കൃതത്തിൽ നാടകാലങ്കാരങ്ങൾ വരെ പഠിപ്പി
ച്ചു- സംഗീതത്തിൽ പല്ലവിരാഗ വിസ്താരം വരെ പാടാനും പി
യാനൊ, ഫിഡിൽ, വീണ ഇതുകൾ വിശെഷമായി വായിപ്പാ
നും ആക്കിവെച്ചു. പിന്നെ ചില്ലറയായി സ്ത്രീകളെ യൂറൊപ്പിൽ
അഭ്യസിപ്പിക്കുന്ന തുന്നൽ, ചിത്രം മുതലായ്തകളിലും തന്റെ അ
തി മനൊഹരിയായ മരുമകൾക്ക പരിചയം വരുത്തി. ബിലാ
ത്തിയിൽ ഒരു ഇംക്ലീഷസ്ത്രീയെ അഭ്യസിപ്പിക്കുന്ന വിധമുള്ള പ
ഠിപ്പും അറിവുകളും സമ്പ്രദായങ്ങളും ഇന്ദുലെഖക്ക ഉണ്ടാക്കി
വെക്കെണമെന്നുള്ള ആഗ്രഹം മഹാനും അതി ബുദ്ധിശാലിയും
ആയിരുന്ന ആ കൊച്ചുകൃഷ്ണമെനൊന ഇന്ദുലെഖയുടെ ൧൬-ാം
വയസ്സിലകത്ത സാധിപ്പാൻ കഴിയുന്നെടത്തൊളം സാധിച്ചു
എന്നുതന്നെ പറയാം. എന്നാൽ ഭാഗ്യം കെവലം ഒരെടത്തും
സമ്പൂൎത്തിയായി എന്ന പറവാൻ മനുഷ്യന സാധിക്കയില്ലെ
ല്ലൊ. ഇന്ദുലെഖയുടെ പതിനാറാമത്തെ വയസ്സ അവസാനി
ച്ചതൊടുകൂടി കൊച്ചുകൃഷ്ണമെനൊന്റെ കാലവും അവസാനിച്ചു-
പിന്നെ വലിയച്ഛന്റെ കൂടെ അമ്മയുടെ ഒന്നിച്ച വലിയച്ഛ
ന്റെപൂവരങ്ങിൽ എന്ന ഭവനത്തിൽ ആണ താമസം ആയത.

ഇന്ദുലെഖയുടെ സ്വാഭാവികമായ ഗുണങ്ങളാലും തന്റെ
പൌത്രിയായതിനാലും തന്റെ പ്രാണപ്രിയനായ മകന ഇന്ദുലെ
ഖയിൽ ഉണ്ടായ സ്നെഹശക്തി ഓൎത്തും ഇന്ദുലെഖയുടെ വലിയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/36&oldid=193006" എന്ന താളിൽനിന്ന് ശേഖരിച്ചത്