ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 351

രു വൈഷമ്യമാണ മനുഷ്യൎക്കുണ്ടാവുന്നത. സൂൎയ്യന്റെ തെജസ്സി
നെ കാണുമ്പൊൾ അതിന ആദികാരണമായി വെറെ അതി
ലും മഹത്തായുള്ള ഒരു ശക്തിയെ മനസ്സകൊണ്ട മനുഷ്യൻ അ
നുമാനിക്കുന്നു. അങ്ങിനെ അല്ലാതെ വെറെ ഒരു പ്രകാരത്തിൽ
അനുമാനിക്കാൻ ബൊദ്ധ്യപ്പെടത്തക്ക ഒരു സംഗതിയും നിരീ
ശ്വരമതക്കാരൻ പറയുന്നതുമില്ല. ഇങ്ങിനെ ഇരിക്കുമ്പൊൾ നി
രീശ്വരമതക്കാരന്റെ അഭിപ്രായത്തെ സ്വീകരിക്കുന്നത എന്തി
ന. സയൻസ്സ് ശാസ്ത്രങ്ങളെക്കൊണ്ട സൂൎയ്യന്റെ ഗൊളാകൃതി
യെയും ഉഷ്ണശക്തിയെയും ആകൎക്ഷണശക്തിയെയും കുറെശ്ശ
അറിവാൻ കഴിയും. അല്ലാതെ അങ്ങിനെ ഒരു ഗൊളം ൟ ഭൂ
മിയെയും അതിലുള്ള ജീവികളെയും ഇങ്ങിനെ രക്ഷിച്ചും കൊ
ണ്ട എന്തിന ഉണ്ടായി, എപ്പൊൾ ഉണ്ടായി, എന്തിന ഭൂമിക്ക
ഇത്രയെല്ലാം ഗുണങ്ങൾ ചെയ്തുംകൊണ്ട നില്ക്കുന്നു എന്ന സയ
ൻസ്സിനാൽ അറിവാൻ കഴിയുന്നതല്ല. ഇവള്യൂഷൻ എന്ന ഉല്പ
ത്തിക്രമപ്രകാരം കാൎയ്യകാരണങ്ങളെ പറഞ്ഞ പറഞ്ഞ പൊയാ
ൽ തന്നെ പൎയ്യവസാനത്തിൽ ഇവള്യൂഷൻ ഉണ്ടായതിന ഒരു
സാധനം കിട്ടാതെ നിൎത്തെണ്ടിവരും എന്നുള്ളതിന്ന സംശയമി
ല്ല.കാൎയ്യം ഇങ്ങിനെ ഇരിക്കെ ൟശ്വരൻ ഉണ്ടെന്ന വിചാരി
ക്കുന്നതല്ലെ യൊഗ്യമായ വിചാരം. ഉഷ്ണം, ശീതം, വൃഷ്ടി, വാ
യു മുതലായ പ്രപഞ്ചദൃഷ്ടമായ അചെതനമായ മഹച്ഛക്തികൾ
എല്ലാം അതാതകളുടെ പ്രവൃത്തികളെ ൟ ഇഹലൊകനിവാ
സികളുടെ സുഖത്തിന്നും ഗുണത്തിനും ഒത്തവണ്ണം ഇത്ര കൃത്യ
മായി താനെതന്നെ ചെയ്ത വരുന്നു എന്ന ഊഹിക്കുന്നതിനെ
ക്കാൾ നല്ലത ആ അചെതനങ്ങളായ സാധനങ്ങളെ ഇത്ര കൃ
ത്യമായും ശരിയായും നടത്തിവരുവാൻ സചെതനമായി ഇരി
ക്കുന്ന ഒരു മഹച്ഛക്തി ഉണ്ടെന്ന വിചാരിക്കുന്നതല്ലെ.

ഒരു പശു സാധാരണ ബുദ്ധിശുന്യമായ ഒരു ജന്തു, തന്റെ
ഉദരപൂൎത്തി ഒന്നല്ലാതെ വെറെ യാതൊരു വിചാരവും ഇല്ലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/375&oldid=193488" എന്ന താളിൽനിന്ന് ശേഖരിച്ചത്