ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

384 പത്തൊമ്പതാം അദ്ധ്യായം.

ശകാരം കെട്ടിട്ട പുറത്തിറങ്ങാൻ വയ്യാതെ ആയിത്തീൎന്നു— അ
മ്പലത്തിൽതന്നെ ലജ്ജിച്ച വ്യസനിച്ച ഇരുന്നു. ശാസ്ത്രികൾ വ
ന്നിട്ടുണ്ടെന്ന ആരൊ ഇന്ദുലെഖയൊട പറഞ്ഞു— ഉടനെ വിളി
ക്കാൻ ആളെ അയച്ചു. ആൾചെന്ന വിളിക്കുന്നു എന്ന പറഞ്ഞ
പ്പൊൾ ശാസ്ത്രികളുടെ ജീവൻ ഞെട്ടി—"ഹാ—കഷ്ടം! ഞാൻ ഇ
"ത്ര യൊഗ്യരായ രണ്ടുപെൎക്ക ഒരു അത്യാപത്ത വരുത്താൻ കാ
"രണമായെല്ലൊ"— എന്ന ഓൎത്ത കരഞ്ഞു പൊയി. പിന്നെ ഇ
ന്ദുലെഖക്ക തന്റെ മെൽ എത്ര കഠിനമായ ദെഷ്യം ഉണ്ടായിരി
ക്കും— എന്തൊക്കെ പറയും എന്ന അറിഞ്ഞില്ലാ എന്ന വിചാ
രിച്ച അതിയായിട്ട ഒരു ഭയം. പിന്നെ ൟ വ്യസനത്തിൽ ഇ
ന്ദുലെഖയെ കാണാതിരിക്കുന്നത മഹാ അയൊഗ്യമല്ലെ എന്ന
ഒരു വിചാരം. "എന്തെങ്കിലുമാവട്ടെ ഞാൻ അസത്യമായി ഒ
"ന്നും പ്രവൃത്തിച്ചിട്ടില്ലാ— ഇന്ദുലെഖക്കും മാധവനും ഹിതമായി
"ട്ടല്ലാതെ ഞാൻ ഒന്നും ഒരിക്കലും മനഃപൂൎവ്വം ചെയ്കയുമില്ലാ—
"അതിന സൎവാന്തൎയ്യാമിയായ ജഗദീശ്വരൻ സാക്ഷിയുണ്ടെ
ല്ലൊ" എന്നൊരു ധൈൎയ്യം. ഇങ്ങിനെ മനസ്സിന്ന പലെ ചെഷ്ട
കളൊടു കൂടി ജീവശ്ശവമെന്നപൊലെ ശാസ്ത്രികൾ ഇന്ദുലെഖ
യുടെ മുമ്പിൽ പൊയി നിന്നു.

എന്നാൽ ഇന്ദുലെഖക്ക ശാസ്ത്രികളൊട യാതൊരു സുഖ
ക്കെടും ഉണ്ടായിരുന്നില്ലാ— ഇന്ദുലെഖ അന്വെഷിച്ച സകലവി
വരങ്ങളും മനസ്സിലാക്കിയിരിക്കുന്നു. ഗൊവിന്ദൻ വഴിയിൽ സ
ത്രത്തിന്റെ ഉമ്രത്തവെച്ച ശാസ്ത്രികളൊട പറഞ്ഞത കൂടി അ
റിഞ്ഞിരിക്കുന്നു. ശാസ്ത്രികൾക്ക തന്നൊടുള്ള സ്നെഹം നിമിത്തം
ൟ ദുസ്സഹമായ ഭൊഷ്കകെട്ട നെരാണെന്ന ധരിച്ച കഠിനമാ
യി വ്യസനിച്ചതിനാൽ അന്ന പുറപ്പെട്ട പൊവാൻ തന്നെ കാര
ണമായതെന്ന കൂടി ഇന്ദുലെഖക്ക മനസ്സിലായിരിക്കുന്നു— എ
ന്നാൽ ശാസ്ത്രികളെ അപ്പൊൾ വിളിക്കാൻ പറഞ്ഞതിന്റെ കാ
രണം, മാധവനെ ഒടുവിൽകണ്ട സംസാരിച്ചാൾ അദ്ദെഹമായ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/408&oldid=193569" എന്ന താളിൽനിന്ന് ശേഖരിച്ചത്