ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിപതാം അദ്ധ്യായം.

കഥയുടെ സമാപ്തി.

ഗൊവിന്ദപ്പണിക്കരും മാധവനും ഗൊവിന്ദൻകുട്ടി മെന
വനുംകൂടി ബൊമ്പായിൽനിന്ന പുറപ്പെട്ട മദിരാശിയിൽ വന്നു.
മാധവൻ ഗിൽഹാംസായ്വിനെ പൊയി കണ്ടു— വിവരങ്ങൾ എ
ല്ലാം ഗ്രഹിപ്പിച്ചു. അദ്ദെഹം വളരെ ചിറിച്ചു. ഉടനെ മാധവ
നെ സിവിൽ സൎവ്വീസിൽ എടുത്തതായി ഗസറ്റിൽ കാണു
മെന്ന സായ്വ അവർകൾ വാത്സല്യപൂൎവ്വം പറഞ്ഞതിനെ കെട്ട
സന്തൊഷിച്ച അവിടെനിന്ന പൊന്നു. അച്ഛനൊടും ഗൊവി
ന്ദൻകുട്ടിയൊടുംകൂടെ മലബാറിലെക്ക പുറപ്പെട്ടു, പിറ്റെ ദിവ
സം വീട്ടിൽ എത്തി ചെൎന്നു. മാധവൻ എത്തി എന്ന കെട്ട
പ്പൊൾ ഇന്ദുലെഖക്കുണ്ടായ സന്തൊഷത്തെ കുറിച്ച പറയെ
ണ്ടതില്ലെല്ലൊ.

മാധവൻ വന്ന ഉടനെ തന്റെ അമ്മയെ പൊയി കണ്ടു
വൎത്തമാനങ്ങൾ എല്ലാം അറിഞ്ഞു. ശപഥപ്രായശ്ചിത്തത്തി
ന്റെ വൎത്തമാനവുംകൂടി കെട്ടു. ഉടനെ അമ്മാമനെയും പൊ
യി കണ്ടതിന്റെ ശെഷം മാധവൻ ഇന്ദുലെഖയുടെ മാളികയു
ടെ ചുവട്ടിൽ വന്നുനിന്നു. അപ്പൊൾ ലക്ഷ്മിക്കുട്ടിഅമ്മ മുകളിൽ
നിന്ന കൊണി എറങ്ങുന്നു. മാധവനെ കണ്ട ഒരു മന്ദഹാസം
ചെയ്ത വീണ്ടും മാളികമെലെക്കതന്നെ തിരിയെ പൊയി. മാധ
വൻ വരുന്നു എന്ന ഇന്ദുലെഖയെ അറിയിച്ചു. മടങ്ങിവന്ന മാധ
വനെ വിളിച്ചു. മാധവൻ കൊണി കയറി പൊറത്തളത്തിൽ നി
ന്നു. ലക്ഷ്മിക്കുട്ടിഅമ്മ ചിറിച്ചുംകൊണ്ട താഴത്തെക്കും പൊന്നു.

ഇന്ദുലെഖ—(അകത്തനിന്ന) ഇങ്ങട്ട കടന്നുവരാം— എനിക്ക
എണീട്ട അങ്ങൊട്ട വരാൻ വയ്യ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/422&oldid=193604" എന്ന താളിൽനിന്ന് ശേഖരിച്ചത്