ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 33

ഇ—മാധവന്റെ കൈകൊണ്ടൊ.

മാ—അതെ.

ഇന്ദുലെഖാ ഒന്നും മിണ്ടാതെ മന്ദഹസിച്ചുകൊണ്ട നിന്നു.
മാധവൻ പുഷ്പമാല ഇന്ദുലെഖയുടെ കുന്തളത്തിൽ ഭംഗിയായി
വെച്ചു. (വെച്ചുകഴിഞ്ഞ ഉടനെ)

ഇ—ഇതെല്ലാം അക്രമമാണ— മാധവൻ എന്റെ വലിയച്ഛ
ന്റെ മരുമകനാണെങ്കിലും നൊം ബാല്യം മുതൽ അന്യൊ
ന്യം കളിച്ച വളൎന്നവരാണെങ്കിലും എല്ലായ്പൊഴും നൊം കു
ട്ടികളല്ലെന്ന ഓൎക്കണ്ടതാണ.

മാ—ൟ മാല ഇന്ദുലെഖയുടെ തലമുടിയിൽ വെച്ചപ്പൊൾ ഞാ
ൻ കുട്ടിയാണെന്ന അശെഷം ഓൎത്തില്ലാ— നല്ല യുവാവാണെ
ന്നതന്നെ വിചാരിച്ചു.

ഇ—ആ സ്ഥിതിയിൽ മാധവൻ എന്നെ എങ്ങിനെ തൊടും.

മാ—തൊട്ടത കണ്ടില്ലെ.

ഇ—അതാണ അക്രമമെന്ന പറഞ്ഞത.

മാ—(കണ്ണിൽ വെള്ളം നിറച്ചുംകൊണ്ട) എന്നെ എന്തിന ഇങ്ങി
നെ വലപ്പിക്കുന്നു. ഇന്ദുലെഖയെ കൂടാതെ അര നിമിഷം
ൟ ഭൂമിയിൽ ഇരിപ്പാൻ എനിക്ക ആഗ്രഹമില്ലാ.

ഇ—(മനസ്സിൽ വന്ന വ്യസനത്തെ സ്ഥിരമായി അടക്കിക്കൊ
ണ്ട) എന്നൊടു കൂടാതെ ഇരിക്കെണമെന്ന ആര പറഞ്ഞു.

മാ—"കൂടാതെ" എന്ന പറഞ്ഞ വാക്കിന ഞാൻ ഉദ്ദെശിച്ച
അൎത്ഥത്തിൽ തന്നെയൊ ഇന്ദുലെഖാ എന്നൊട ഇപ്പൊൾ
പറയുന്നത.

ഇ—എന്താണ മാധവൻ ഉദ്ദെശിച്ച അൎത്ഥം.

മാ—"കൂടാതെ" എന്ന പറഞ്ഞത, ഇന്ദുലെഖയുമായി രാവും പ
കലും ഒരുപൊലെ വിനൊദിപ്പാനുള്ള സ്വാതന്ത്ര്യവും ഭാഗ്യ
വും കൂടാതെ— എന്നാണ.

ഇ— നെരം വൈകി മഞ്ഞ വീഴുന്നുണ്ട— പൊയി കിടന്നൊളു—

5✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/57&oldid=193027" എന്ന താളിൽനിന്ന് ശേഖരിച്ചത്