ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 35

അറയിൽ എത്തിയ മുതൽ ജാലകത്തിൽ കൂടി മാധവൻ മിറ്റ
ത്ത നിന്ന പൊവുന്നത വരെ മാധവനെത്തന്നെ നൊക്കിക്കൊ
ണ്ടു നിന്നു.

ഇങ്ങിനെ മാധവനും ഇന്ദുലെഖയുമായി അന്യൊന്യം നട
ന്ന സല്ലാപങ്ങളെക്കുറിച്ച പറയുന്നതായാൽ വളരെ പറയെണ്ടി
വരും. പിന്നെ വിശെഷിച്ച ഇത ഒരു പൂൎവ്വകഥാ പ്രസംഗംമാത്ര
മാണല്ലൊ— എങ്കിലും ഒരു ദിവസം ഇവര തമ്മിൽ ഉണ്ടായ ഒ
രു സല്ലാപം കൂടി എന്റെ വായനക്കാരെ മനസ്സിലാക്കെണമെ
ന്ന എനിക്ക ഒരു ആഗ്രഹം ഉണ്ടാവുന്നതിനാൽ പറയുന്നു.

ഇന്ദുലെഖയെത്തന്നെ രാവും പകലും വിചാരിച്ച വിചാ
രിച്ച മാധവന്റെ മനസ്സിന്ന ഒരു പുകച്ചൽ ആയിത്തീൎന്നു— ഒരു
രാത്രിയിൽ മാധവൻ ഉറങ്ങാൻ ഭാവിച്ച കിടക്കുന്നു. ഉറക്ക എ
ന്ത ചെയ്തിട്ടും വരുന്നില്ല. അങ്ങിനെ കിടക്കുമ്പൊൾ മാധവന
തൊന്നി "എന്തിനാണ ഇങ്ങിനെ സങ്കടപ്പെടുന്നത—ഇന്ദുലെഖ
"ക്ക എന്നൊട അനുരാഗമുണ്ടെങ്കിൽ ഇതിന്ന എത്രയൊ മുമ്പ
"എന്റെ ഭാൎയ്യയായി ഇരിക്കമായിരുന്നു— എന്റെമെൽ സ്നെഹം
"ഉണ്ടായിരിക്കാം— അനുരാഗമുണ്ടൊ എന്ന എനിയും എനിക്ക
"സംശയം— പിന്നെ എന്നെക്കാൾ എത്രയൊ യൊഗ്യന്മാരും ധ
"നവാന്മാരും ആയ ആളുകൾ ഇന്ദുലെഖയെ ആഗ്രഹിക്കുന്നു
"ണ്ടെന്ന ഇന്ദുലെഖക്കതന്നെ അറിവുള്ളതിനാൽ അങ്ങിനെയൊ
"ഗ്യരായവരിൽ ഒരുവനുമായി ചെൎച്ചയായി മനസ്സിനെ അന്യൊ
"ന്യം രഞ്ജിപ്പിച്ച ഭാൎയ്യാ ഭൎത്താക്കന്മാരായി ഇരിക്കെണമെന്നാ
"യിരിക്കാം ഇന്ദുലെഖയുടെ താല്പൎയ്യം— സ്ത്രീകളുടെ മനസ്സിനെ
"എങ്ങിനെ അറിവാൻ കഴിയും. എത്രതന്നെ പഠിപ്പുണ്ടായാലും
"സ്ത്രീസ്വഭാവമല്ലെ. പിന്നെ ഞാൻ എന്തിന വൃഥാ ഖെദിക്കു
"ന്നു— എനി ഇന്ദുലെഖയെ കുറിച്ച ഇങ്ങിനെ എന്റെ മനസ്സി
"നെ ഞാൻ തപിപ്പിക്കുകയില്ലാ നിശ്ചയം— രാവിലെ തൊക്കുക
"ൾ എടുത്ത ശിക്കാറിന്ന പൊണം— അച്ഛനും വരുമായിരിക്കും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/59&oldid=193029" എന്ന താളിൽനിന്ന് ശേഖരിച്ചത്