ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

38 രണ്ടാം അദ്ധ്യായം.

കൊണ്ട തലതാഴ്ത്തി ലജ്ജാഭാവത്തൊടെ നിന്നു.

മാ—അങ്ങിനെയാട്ടെ, നീ പൊയ്ക്കൊ. ഞാൻ പുലൎച്ചെ പൊകു
മ്പൊൾ ജാലകം തുറന്നകണ്ടാൽ വിളിക്കാം എന്ന പറയു. ജാ
ലകം തുറന്ന കണ്ടില്ലെങ്കിൽ നെരെ പൊവും.

അമ്മു പൊയ ഉടനെ മാധവന പിന്നെയും വിചാരം തു
ടങ്ങി—"ഇന്ദുലെഖക്കും ഉറക്കില്ലാ, എന്നൊട ഇന്ദുലെഖക്ക അ
"നുരാഗം ഉണ്ടെന്നുള്ളതിന്ന സംശയമില്ലാ— എനിക്ക ലെശം സം
"ശയമില്ല. എന്നാൽ പിന്നെ എന്താണ അത ഭാവിക്കാത്തത—
"കുട്ടിക്കളികൾ അല്ലാതെ വെറെ ഒന്നും പുറത്ത കാണുന്നുല്ലെ
"ല്ലൊ— ഇതിന എന്ത സംഗതി" എന്നിങ്ങനെ ആലൊചിച്ചും
കൊണ്ട മാധവൻ കട്ടിലിന്മെൽനിന്ന എണീട്ട, രാവിലെ ശിക്കാ
റിന്ന പൊവാൻ ഉള്ള വട്ടങ്ങൾ ഒരുക്കി— ഒന്നാന്തരം ഒരു തൊ
ക്ക എടുത്ത തുടച്ചുവെച്ചു. ആവശ്യമുള്ള തിരകൾ എടുത്തെവെ
ച്ചു— പുലരാൻ നാല നാഴികക്ക ചായ വെണമെന്ന വാലിയക്കാ
രനെ വിളിച്ച പറഞ്ഞ കിടന്നു. നാല മണിക്ക എണീട്ട കുപ്പാ
യം, കാലൊറ, ബൂട്സ, ഇതുകൾ ഇട്ട തന്റെ ഒരു വാലിയക്കാ
രനെയും ഒന്നിച്ചുകൂട്ടി നായാട്ടിന്ന പുറപ്പെട്ടുപൊകുംവഴിഇന്ദുലെ
ഖയുടെ മാളികയുടെ ചുവട്ടിൽ എത്തി മെലൊട്ട നൊക്കിയപ്പൊ
ൾ ഒരു ചന്ദ്രൻ ഉദിച്ചപൊങ്ങി നില്ക്കുന്നതുപൊലെ ഇന്ദുലെഖയു
ടെ മുഖം ജാലകത്തിൽ കൂടെ മുകളിൽ ഇന്ദുലെഖയുടെ സമീപം
കത്തുന്ന അതിപ്രകാശമുള്ള വെളിച്ചത്തിൽ കണ്ടു മാധവൻ മ
യങ്ങിപ്പൊയി.

ഇ—എന്താണ ഇത്ര നെൎത്തെ പുറപ്പെട്ടത—ജന്തുഹിംസ ചെയ്യെ
ണമെങ്കിൽ ജന്തുക്കളെ കണ്ണൂകൊണ്ട കണ്ടിട്ടുവെണ്ടെ— ഇരുട്ടി
ൽ എങ്ങിനെ കാണും.

മാ—കുറെ ദൂരം പൊയിട്ടുവെണം നായാട്ട തുടങ്ങുവാൻ.

ഇ—"ഓ ഹൊ" വലിയ വട്ടംകൂട്ടീട്ടുള്ള നായാട്ടിനൊ ഭാവം.

മാ—കുറെ വിസ്തരിച്ചിട്ടതന്നെയാണ ഭാവം. അങ്ങിനെ ആയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/62&oldid=193032" എന്ന താളിൽനിന്ന് ശേഖരിച്ചത്