ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 45

"ന്നതിന്ന ഞങ്ങൾ വിചാരിച്ചാൽ എന്ത നിവൃത്തിയാണുള്ളത.
"നിങ്ങൾ പുരുഷന്മാര തന്റെടമുള്ളവരാണെങ്കിൽ സ്വജാതി
"സ്ത്രീകൾക്ക ൟ വിധം അവമാനം ഉണ്ടാക്കുവാൻ എട വരു
"ത്തുമൊ? ഒരു സ്ത്രീക്ക പതിവ്രതാധൎമ്മത്തെ അശെഷം കളയാ
"തെ അന്യ പുരുഷന്മാരുമായി പലെ വിധത്തിലും വിനൊദി
"പ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം—
"അങ്ങിനെ വിനൊദിക്കുന്നതും രസിക്കുന്നതും എല്ലാം വ്യഭിചാ
"രത്തിന്നുള്ള ഏക വിചാരത്തിന്മെലാണെന്ന ദുൎബ്ബുദ്ധികൾ ധ
"രിച്ച വെറുതെ കെരളീയ സുന്ദരിമാരെ അവമാനിക്കുന്നതിൽ
"മാധവൻകൂടി ചെൎന്നത എനിക്ക അത്യത്ഭുതമായിരിക്കുന്നു. എ
"ന്റെ വിചാരത്തിൽ സ്ത്രീകൾക്ക സ്വാതന്ത്ര്യം കൊടുക്കാതെ മൃ
"ഗങ്ങളെപ്പൊലെ വളൎത്തിക്കൊണ്ട വരുന്നതാണെ വ്യഭിചാര
"ത്തിന്ന അധികവും ഹെതു എന്നാകുന്നു. ഒരു പശുവിനൊ ശ്വാ
"വിനൊ വ്യഭിചാരത്തിൽ ലജ്ജയുണ്ടൊ— എന്നാൽ പഠിപ്പും അ
"റിവും ഉള്ളവൎക്ക ഒരു കാലവും വ്യഭിചാരത്തിൽ സക്തിവരാ
"ൻ പാടില്ലെന്നല്ല ഞാൻ പറയുന്നത, ദുൎബ്ബുദ്ധിയും ദുൎവ്യാപാര
"വും എത്ര പഠിപ്പുള്ളവൎക്കും ചിലപ്പൊൾ ഉണ്ടാവാം. അത ഉ
"ണ്ടാവുന്നത പഠിപ്പുകൊണ്ടും അറിവകൊണ്ടും ആണെന്ന ചി
"ല ഭൊഷന്മാര പറയുന്നത കെൾക്കുമ്പൊൾ എനിക്ക ആശ്ച
"ൎയ്യം തൊന്നുന്നു. പഠിപ്പും അറിവും ൟ വക ദുൎബ്ബുദ്ധിയെ ന
"ശിപ്പിക്കാനുള്ള മുഖ്യ കാരണങ്ങളാണ. ഭൎത്താവിനെ ഇഷ്ടം
"പൊലെ എടുക്കുകയും ഉപെക്ഷിക്കുകയും ചെയ്യുന്നവരാണ ഞ
"ങ്ങൾ എന്ന മാധവൻ ഒരു ദൊഷം പറയുന്നുണ്ട. മൎയ്യാദ ഇ
"ല്ലാത്ത ചില സ്ത്രീകൾ ഇങ്ങിനെ ചെയ്യുന്നുണ്ടായിരിക്കാം. എ
"ന്നാൽ ഇങ്ങിനെ ചെയ്വാനുള്ള ഒരു സ്വതന്ത്രത ഞങ്ങൾക്കുള്ളത
"എത്രയൊ ശ്ലാഘനീയമായ ഒരു അവസ്ഥയാണ. യൂറൊപ്പിൽ
"കൂടി ൟ സ്വതന്ത്രത ഇല്ല. യൂറൊപ്പിൽ ഉള്ള ബുദ്ധിശാലികളായ
"ചില ആളുകളും അമെരിക്ക രാജ്യത്തിൽ ഉള്ള വളരെ മഹാന്മാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/69&oldid=193039" എന്ന താളിൽനിന്ന് ശേഖരിച്ചത്