ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50 രണ്ടാം അദ്ധ്യായം.

യിക്കണ്ടെ— ഇതാ നൊക്കു.

മാ—എനിക്ക വായിക്കണമെന്നില്ല. എനിക്ക ൟ ബീ—എൽ
പാസ്സായതിൽ ഒരു സന്തൊഷവും ഇല്ല.

ഇ—അതെന്തകൊണ്ട.

മാ—എന്റെ മനസ്സിന്റെ വ്യസനം കൊണ്ട.

ഇ—ബീ—എൽ പാസ്സായാൽ വ്യസനമാണൊ.

മാ—ഇന്ദുലെഖക്ക ഇത്ര കഠിനമായ കല്ലുപൊലത്തെ ഹൃദയമാ
യത ഞാൻ മുമ്പെ അറിഞ്ഞിരുന്നുവെങ്കിൽ:— എന്ന പറഞ്ഞ
നിൎത്തി.

ഇ—"അറിഞ്ഞിരുന്നുവെങ്കിൽ" എന്താണ മുഴുവൻ പറയരുതെ.

മാ—അറിഞ്ഞിരുന്നുവെങ്കിൽ.

ഇ—അറിഞ്ഞിരുന്നുവെങ്കിൽ എന്താണ.

ഇന്ദുലെഖ ൟ വാക്കു പറഞ്ഞുംകൊണ്ട മാധവന്റെ സ
മീപത്തിൽ കുറെക്കൂടെ അടുത്തനിന്നു.

മാ—അറിഞ്ഞിരുന്നുവെങ്കിൽ എനിക്ക ൟ സങ്കടവും നാശവും
വരികയില്ലയായിരുന്നു.

ഇ—സങ്കടവും നാശവും—അല്ലെ.

മാ—മനസ്സ ഇത്ര നിൎദ്ദയമായിപ്പൊയെല്ലൊ.

ഇ—ആട്ടെ ആ വിവരം ഞാൻ വന്നിട്ട പറയാം. ബീ—എൽ ജ
യിച്ചവിവരം എനിക്ക തെന്നെ പൊയി വലിയച്ഛനൊടും നു
മ്മടെ രണ്ടാളുടെയും അമ്മമാരൊടും പറയണം—ഞാൻ ഇതാ
പൊവുന്നു—ഓടിപ്പൊയി പറഞ്ഞവരാം— ഇവിടെത്തന്നെ കി
ടക്കൂ. പരീക്ഷയിൽ ജയിച്ചു എന്ന വന്ന പറഞ്ഞാൽ ഇങ്ങി
നെ സങ്കടപ്പെടുകയാണ വേണ്ടത.

മാ—ഇന്ദുലെഖ എനിക്കവെണ്ടി ഇത്ര ബുദ്ധിമുട്ടണ്ട. എനിക്ക
ൟ പാസ്സായതിൽ ഒരു സന്തൊഷവും ഇല്ല. എന്റെ ജീവനും
ശരീരവും ഉടനെ വെർവിടെണം എന്ന ദൈവത്തൊട ഒരു
പ്രാൎത്ഥന മാത്രമെ ഉള്ളൊ. പ്രാണവെദനയിൽ എനിക്ക എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/74&oldid=193044" എന്ന താളിൽനിന്ന് ശേഖരിച്ചത്