ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം. 57

സ്വകാൎയ്യമായി പറയുന്നു.

പ—ഇന്നാൾ തിരുമനസ്സിന്ന മൂൎക്കില്ലാത്ത നമ്പൂരിപ്പാട്ടിലെ ക
ഥ പറകയുണ്ടായി— അദ്ദെഹത്തിന്ന ഇന്ദുലെഖയെ കുറിച്ച
കെട്ടറിവുണ്ടെന്നും സംബന്ധമായാൽ കൊള്ളാമെന്നുംമറ്റും
പറഞ്ഞു എന്ന പറഞ്ഞില്ലെ— അദ്ദെഹം ആൾ കണ്ടാൽ ന
ല്ല സുന്ദരനൊ.

കെശവൻ നമ്പൂതിരി— അതി സുന്ദരനാണ. പത്തര മാറ്റുള്ള ത
ങ്കത്തിന്റെ നിറമാണ— ഇന്ദുലെഖയുടെ നിറത്തെക്കാൾ ഒരു
മാറ്റ കൂടും. ഇങ്ങിനെ ഒരു പുരുഷനെ ഞാൻ കണ്ടിട്ടില്ല— പി
ന്നെ ധനപുഷ്ടിയൊ പറയെണ്ടതില്ലെല്ലൊ.

പ—അദ്ദെഹത്തെ കണ്ട പരിചയമായാൽ ഇന്ദുലെഖക്ക ബൊ
ദ്ധ്യമാവുമൊ.

കെ—(പൂണൂൽ കൈകൊണ്ട പിടിച്ചിട്ട) ഞാൻ സത്യം ചെയ്യാം—
കാണുന്ന നിമിഷത്തിൽ ബൊദ്ധ്യമാവും— ശിവ! ശിവ! എ
ന്തൊരു കഥയാണ— അദ്ദെഹത്തിനെ കണ്ടാൽ അല്ലെ ആ
അവസ്ഥ അറിയാൻ പാടുള്ളൂ.

പ—അദ്ദെഹത്തിനെ ഒന്ന വരുത്താൻ കഴിയുമൊ.

കെ—വരുത്താം

പ—അദ്ദെഹം വന്നാൽ ഇന്ദുലെഖക്ക മാധവനിലുള്ള ഭ്രമം വി
ട്ടു പൊകുമൊ.

കെ—(പിന്നെയും പൂണൂൽ പിടിച്ചിട്ട) ൟ ബ്രഹ്മനാണെ വിട്ടു
പൊവും— എനിക്ക സംശയം ലെശമില്ല.

പഞ്ചുമെനൊൻ സന്തൊഷിച്ചു ചിറിച്ചു.

പ—എന്നാൽ ഒരു എഴുത്തയക്കുക, അദ്ദെഹം വരട്ടെ— വിഡ്ഢി
ത്തം ഒന്നും എഴുതരുതെ— ഇന്ദുലെഖയെ നല്ല നിശ്ചയമുണ്ടെ
ല്ലൊ— നമ്മൾ പിന്നെ വഷളാവരുതെ— ഇവിടെ വന്നു രണ്ട
നാല ദിവസം താമസിക്കാൻ തക്കവണ്ണം മാത്രം എഴുതിയാ
ൽ മതി.

8✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/81&oldid=193051" എന്ന താളിൽനിന്ന് ശേഖരിച്ചത്