ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 നാലാം അദ്ധ്യായം.

ഗൊ—നീയ്യും ഇന്ദുലെഖയും നിമിത്തം മുടങ്ങി എന്ന പറയൂ—
നിന്നെമാത്രം ഞാൻ കുറ്റക്കാരനാക്കി ശിക്ഷിക്കയില്ല. അ
ല്ല— കടുക്കൻ ഇട്ടു കഴിഞ്ഞുവൊ! ഇതും ഇന്ദുലെഖയുടെ ജാ
ഗ്രതതന്നെ അല്ലെ.

മാധവൻ മുഖം ലജ്ജയൊടെ താഴ്ത്തിക്കൊണ്ട ഊൺ തുട
ങ്ങി. ഊണ കഴിഞ്ഞ ഉടനെ ഗൊവിന്ദപണിക്കര മകനെ അ
കത്ത വിളിച്ചു തന്റെ മടിയിൽ ഇരുത്തി മൂൎദ്ധാവിൽ ചുംബിച്ച
പറയുന്നു.

ഗൊ—ഇന്ദുലെഖയെ വിചാരിച്ച വ്യസനമുണ്ടൊ— ഉണ്ടെങ്കിൽ
അത അനാവശ്യമാണ— ആ പെണ്ണിനെ ഞാൻ നല്ലവണ്ണം
അറിയും— അവളെപൊലെ ബുദ്ധിശക്തിയുള്ള ഒരു കുട്ടിയെ
ഞാൻ ഇതവരെ കണ്ടിട്ടില്ല— അവളുടെ സൌന്ദൎയ്യം കൊണ്ട
ഞാൻ അത്ഭുതപ്പെടുന്നതിനെക്കാൾ ബുദ്ധി വൈദഗ്ദ്ധ്യ
ത്തെയും സ്ഥൈൎയ്യത്തെയും കണ്ട ഞാൻ അത്ഭുതപ്പെടുന്നു—
നിന്നെ വിട്ട ൟ ജന്മം അവൾ ആരെയും സ്വീകരിക്കുമെ
ന്നുള്ള ഒരു ശങ്ക നിണക്ക വെണ്ട— പഞ്ചുമെനവനല്ലാ ബ്രഹ്മ
ദെവൻ തന്നെ വെറെ പ്രകാരത്തിൽ ഉത്സാഹിപ്പിച്ചാലും ഇ
നി അതിന ഒരിളക്കവും ഉണ്ടാകുന്നതല്ല.

മാധവൻ ഒന്നും മിണ്ടാതെ അച്ഛന്റെ കയ്യും തലൊടി
ക്കൊണ്ട മടിയിൽ ഇരുന്നു.

ഗൊ—ശിന്നനെ നീ ഇപ്പൊൾ കൂട്ടിക്കൊണ്ട പൊകുന്നുവൊ.

മാ—കൂട്ടിക്കൊണ്ട പൊവെണമെന്നാണ എന്റെ ആഗ്രഹം.
എന്നാൽ അച്ഛന്റെ ഇഷ്ടം അറിഞ്ഞ ചെയ്യാമെന്ന വി
ചാരിക്കുന്നു.

ഗൊ—നിന്റെ ഇഷ്ടം പൊലെ ചെയ്യാം— കൊണ്ടു പൊകുന്നു
എങ്കിൽ അവനവെണ്ട സകല ചിലവുകളും ഞാൻ തരാം.

മാ—എന്തിന അച്ഛൻ തരുന്നു— അമ്മാമൻ നിശ്ചയമായും ത
രെണ്ടതല്ലെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/88&oldid=193058" എന്ന താളിൽനിന്ന് ശേഖരിച്ചത്