ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലാം അദ്ധ്യായം. 67

ശീ—ഒരു കളവുമല്ല അത— ഞാൻ അങ്ങിനെതന്നെ പറയും.

മാധവന്റെ അച്ഛന്റെ മുഖത്തനൊക്കി ചിറിച്ചു. അച്ഛനും—
കൂടെ ശീനുപട്ടരും "അങ്ങിനെതന്നെ ഞാൻ പറയും" എന്ന പ
റഞ്ഞ തല കുലുക്കിക്കൊണ്ട ചിറിച്ചു.

ശീനുപട്ടര ഉടനെ അവിടെനിന്ന പുറപ്പെട്ട പൂവരങ്ങിൽ
ചെന്നു പഞ്ചുമെനവൻ ഇരിക്കുന്ന മാളികയിലെക്ക കയറി പുറ
ത്തളത്തിൽനിന്നു.

പഞ്ചുമെനൊൻ—ആരാണ അവിടെ.

ശീനുപട്ടര—ഞാൻതന്നെ. ശീനു.

പ—നിങ്ങൾ എന്താണ ഇപ്പൊൾ വന്നത.

ശീ—ഒന്ന പറയാനുണ്ടായിരുന്നു.

പ—എന്താണ— പറയൂ.

ശീ—എന്റെ മകൻ ശിന്നനെ ഞാൻ ഇങ്കിരീസ്സ പഠിപ്പിക്കാ
ൻ പൊകുന്നു.

പ—നിങ്ങൾക്ക ഇങ്കിരീസ്സ അറിയാമൊ.

ശീ—ഞാൻ ചിലവിട്ട പഠിപ്പിക്കും.

പ—പഠിപ്പിച്ചൊളൂ.

ശീ—മദിരാശിക്ക അയക്കാനാണ പൊവുന്നത.

പ—ഏത രാശിക്ക എങ്കിലും അയച്ചൊളു. ഏത കഴുവിന്മെലെങ്കി
ലും കൊണ്ടുപൊയി കയറ്റിക്കൊളു.

ശീ—കഴുവിന്മെൽ കയറ്റീട്ടല്ല ഇങ്കിരീസ്സ പഠിപ്പിക്കാറ.

പ—എന്താണ കൊമട്ടിപ്പട്ടരെ അധികപ്രസംഗീ പറഞ്ഞത—
ആ കുരുത്തംകെട്ട മാധവൻ പറഞ്ഞിട്ട ഇവിടെ എന്നെ അ
വമാനിക്കാൻ വന്നതൊ— എറങ്ങു താഴത്ത— എറങ്ങു, ആരെ
ടൊ അവിടെ— ഇയ്യാളെ പിടിച്ച പുറത്ത തള്ളട്ടെ.

ശീ—"കൊമട്ടിയാണെങ്കിൽ പെങ്ങൾക്ക എന്നെ സംബന്ധ
ത്തിന്ന ആക്കുമൊ" എന്ന കുറെ പതുക്കെ പറഞ്ഞും കൊണ്ട
പട്ടര ഓടി താഴത്ത എറങ്ങി കടന്നു പൊയി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/91&oldid=193062" എന്ന താളിൽനിന്ന് ശേഖരിച്ചത്