ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 അഞ്ചാം അദ്ധ്യായം.

ള്ളി ഉന്തിക്കഴിഞ്ഞ എരപ്പാളി- അവന എവിടുന്നായിരുന്നു
പണം.

ഗൊ—എന്റെ അച്ഛൻ കൊമട്ടിയല്ലാ.

ശ—അധികപ്രസംഗം പറയണ്ടാ.

പഞ്ചുമെനവൻ എണീട്ട തല്ലാൻ ഓടി എത്തി. ശങ്കരമെ
നവൻ മദ്ധ്യത്തിൽ ചാടി അമ്മാവന്റെ കൊപം ശമിപ്പിക്കാ
ൻ ശ്രമിച്ചതിനാൽ രണ്ട മൂന്ന പ്രഹരം അയാൾക്കും കിട്ടി.

പ—ശങ്കരാ- ഗൊപാലനെ ഏല്പിച്ച പറമ്പുകൾ എല്ലാം ഇപ്പൊ
ൾ തിരിയെ വാങ്ങണം— ൟ അസത്തിന്ന എനി ഒരു കാശു
പൊലും ഞാൻ കൊടുക്കയില്ല.

ഗൊ—പറമ്പുകൾ എല്ലാം ഞാൻ ഒരു കൊല്ലത്തെക്ക കുടിയാ
ന്മാരെ പാട്ടത്തിന്ന ഏല്പിച്ചു പൊയിരിക്കുന്നു— കൊല്ലം കഴി
ഞ്ഞെ കുടിയാന്മാര ഒഴികയുള്ളൂ.

പ—നീ ഒഴിയില്ലെ,

ഗൊ—കുടിയാന്മാരാണ ഒഴിയണ്ടത.

പ—നീ ഒഴിയില്ലെ— നിന്നക്ക കാണെണൊ ഒഴിയുന്നത— ഒഴിയു
ന്നത നിണക്ക കാണെണൊ.

ഗൊ—ഒഴിയുന്നത ഞാൻ കണ്ടൊളാം.

ഗൊ—നീ ഒഴിയുമൊ ഇല്ലയൊ.

ഗൊ—എന്റെ കൈവശം പറമ്പുകൾ ഇല്ല.

പ—എന്താണ— എടാ കള്ളാ— കളവു പറയുന്നുവൊ— നിന്നെ ഞാ
ൻ പറമ്പുകൾ ഏല്പിച്ചിട്ടില്ലെന്ന പറയുന്നുവൊ.

ഗൊ— എല്പിച്ചിട്ടില്ലെന്ന ഞാൻ പറഞ്ഞില്ലാ— ഞാൻ ഒരു കൊ
ല്ലത്തെക്ക വെറെ ആളെ ഏല്പിച്ചിരിക്കുന്നു എന്നാണ പറ
ഞ്ഞത.

പ—നീ ഓരോ ദുസ്തൎക്കങ്ങൾ പറയുന്നുവൊ—എന്ന പറഞ്ഞ പ
ഞ്ചുമെനവൻ എണീട്ട പിന്നെയും തല്ലാൻ ഓടി എത്തി—
ഗൊപാലൻ ഓടിക്കളഞ്ഞു. പിന്നാലെ തന്നെ വൃദ്ധനും മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/96&oldid=193067" എന്ന താളിൽനിന്ന് ശേഖരിച്ചത്