ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Silavatis Remonstrance with her husband. 13

ഇത്തരം ഭൎത്താവു തന്റെ ഗിരം കേട്ടു,
133. ചിത്തരംഗത്തിൽ വിഷാദത്തോടെ
എന്തു ഞാൻ ചെയ്യേണ്ടു ദുൎമ്മാൎഗ്ഗമിങ്ങിനെ
134. ചിന്തിച്ചു നാഥനരുളിചെയ്താൽ,
ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങൾ
135. ആചാൎയ്യന്മാരും തുടങ്ങിക്കൊണ്ടാൽ,
ആകുന്ന വണ്ണം പ്രസയത്നഞ്ചെയ്തിടേണം
136. ലോകാപവാദം വരാതിരിപ്പാൻ.
ഓർത്താൽ ഗുണമല്ലാതുള്ള വിധമെന്നു
137. ഭൎത്താവു തന്നെയും ബോധിപ്പിക്കാം.
കണ്ണു കാണാതേ കിണറ്റിൽ ചാടുന്നോരെ
138. ചെന്നു പിടിപ്പാൻ മടിച്ചീടാമൊ.
വല്ല കണക്കിലും വല്ലഭൻ തന്നുടെ
139. വല്ലാത മോഹം വിരോധിക്കേണം.
അല്ലെന്നു വന്നാൽ വരുന്നൊരു വല്ലന്തി
140. അല്ലലിനായ്‌വന്നാലെന്തു ചെയ്യാം.
ഇത്തരം ചിന്തിച്ചു ശീലാവതി തന്റെ
141. ഭൎത്താവിനോടു വണങ്ങിച്ചൊന്നാൾ.

പ്രഥമപാദം സമാപ്തം.

II. Silavathi;s Remonstrance with her Husband.
ഗ്ഗുണമേറും ഭൎത്താവേ മാമുനീന്ദ്ര
1. ഗുരുനാഥ കേട്ടാലുമെന്റെ വാക്യം.
ഗണികാമാരോടുള്ള കേളി മോഹം
2. ഗുണമല്ല നിങ്ങൾക്കേന്നോൎത്തീടേണം.
പണിയാലെ വന്നൊരു വിപ്രജന്മം
3. പഴുതിലാക്കീടൊല്ല ജീവനാഥ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/15&oldid=188764" എന്ന താളിൽനിന്ന് ശേഖരിച്ചത്