ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 Silavati's Remonstrance with her Husband.

കണി കാണ്മാൻ പോലും ഗുണമില്ലാത്ത
4. ഗണികമാരെക്കണ്ടു മോഹിക്കുന്ന
പുരുഷന്റെ ജന്മം പഴുതെ തന്നെ.
5. ദുരിതമാം കൂപത്തിൽ ചെന്നു ചാടും
കുലടമാരോടുള്ള സംസൎഗ്ഗൎത്താൽ
6. കുലധൎമ്മാചാരങ്ങളില്ലാതാകും.
മലമൂത്രധാരമായുള്ള പാത്രം
7. മലർബാണാധീനമായുള്ള ഗാത്രം,
ഫലമെന്ന്യേ കാമിക്കും1 മൂഢന്മാൎക്കു
8. പലദോഷം വന്നു ഭവിക്കുമല്ലോ.
കുലഹാനി വന്നീടുമത്രയല്ല
9. മലിനമായീടും മനുഷ്യ ജന്മം.
പരിതാപമോരോന്നെ വന്നു കൂടും,
10. പരിഹാസത്തിന്നുള്ള പാത്രമാകും.
പരിചോടെ കീൎത്തി നശിച്ചു പോകും.
11. പരിണാമപാപങ്ങൾ വന്നു കൂടും,
ധനങ്ങൾക്കു നാശങ്ങൾ സംഭവിക്കും.
12. ജനങ്ങൾക്കു വൈരാഗ്യമുണ്ടായീടും.
കനകേടും ജാതിക്കു ഹീനഭാവം.
13. മിനക്കേടും നീചന്മാരോടു കൂട.
കുലഭാൎയ്യമാരെ വെടിഞ്ഞു കൊണ്ടു
14. കുലടമാരോടു രമിക്കുന്നൊരു.
കുലശ്രേഷ്ഠന്മാരായ ഭൂസുരന്മാർ
15. കുലിശത്തെക്കാളും കഠിനമാകും.
ഇരിമ്പുകൊണ്ടുള്ളോരു നാരീ രൂപം
16. ഇരുഭാഗേ തീയിട്ടെരിച്ചുകൊണ്ടു
1മോഹിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/16&oldid=188766" എന്ന താളിൽനിന്ന് ശേഖരിച്ചത്