ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ugratapassu's Expostutation. 17

തള്ളി നീക്കിക്കളവാനെളുതാമോ?
5. കൊള്ളി വാക്കല്ല ചൊല്ലുന്നു വല്ലഭേ.
ന്യായമല്ലാത മകർമ്മങ്ങൾക്കൊക്കയും
6. പ്രായശ്ചിത്തങ്ങളുണ്ടെന്നറിഞ്ഞാലും.
മോഹമുള്ളതു സാധിച്ചീലെന്നാകിൽ
7. ദേഹനാശം ഭവിക്കും നമുക്കെടൊ.
സ്നേഹമുണ്ടെങ്കിൽ വേശ്യാമണിയുടെ
8. ഗേഹന്തന്നിലങ്ങാക്കേണമെന്നെന്നീ
അംഗനാമണിയാകുമവളുടെ
9. സംഗമിന്നു ലഭിച്ചുവെന്നാകിലൊ,
അംഗസൌഖ്യം ഭവിക്കും തപസ്സിനും
10. ഭംഗമുണ്ടാകയില്ലെന്നറിഞ്ഞാലും.
ന്യായം വിട്ടു നടക്കയില്ലെങ്കിലോ
11. പ്രായശ്ചിത്തം വിധിക്കേണമെന്നുണ്ടോ?
കൃഛ്രചാന്ദ്രായനാദി ക്രിയകൊണ്ടു
12. സ്വച്ഛഭാവവിശുദ്ധിവരുത്തീടാം.
മന്മഥക്ഷോഭം കൊണ്ടുള്ള വൈഷമ്യം
13. ധൎമ്മചാരി ജനങ്ങൾക്കുമുണ്ടാകും.
വിശ്വമോഹിനി മേനകയ പണ്ടു
14. വിശ്വാമിത്രനനുഭവിച്ചില്ലയോ?
ഇന്ദ്രനും പണ്ടഹല്യയെ പ്രാപിച്ചി
15. ട്ടിന്ദ്രിയ ക്ഷോഭശാന്തി വരുത്തീലേ
ചന്ദ്രനും ഗുരു ഭാൎയ്യയെ പ്രാപിച്ചു
16. ചന്തമോടെ രമിച്ചില്ലയോ ശുഭേ?
സൎവ്വജ്ഞന്മാരാം മിത്രവരുണന്മാർ
17. ഉൎവ്വശിയെ പരിഗ്രഹിച്ചില്ലയൊ?
പ്രേമ്ണാശാഖ്യയായുള്ളൊരു നാരിയെ
18. പ്രാപിച്ചില്ലയൊ കണ്വമഹാമുനി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/19&oldid=188771" എന്ന താളിൽനിന്ന് ശേഖരിച്ചത്