ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24

ഭൎത്താവിനങ്ങനുവാദമെങ്കിൽ
7. ഭക്ത്യാ ഞാൻ കൂടെ വരുന്നേൻ
എന്നുള്ള വാക്കുകൾ കേട്ടു ശക്രൻ
8. ചെന്നത്രിയോടറിയിച്ചു
അത്രിക്കനുവാദമെന്നുള്ളതു
9. വൃത്രാരി വന്നു പറഞ്ഞു.
ആയതു കേട്ടു നടന്നു അനന്ത
10. സൂയ്യയും വാസവനും.
മൂൎത്തികൾ മൂവരും പിമ്പെ ജഗ
11. ദാത്തി ശമിപ്പിപ്പതിന്നായി.
ഉഗ്രതപസ്സിന്റെ ഗേഹമതിന്ന്
12. അഗ്രേ ഗമിച്ചനസൂയ്യ
ശീലാവതിയെ വിളിച്ചമ്പൊടു
13. ശീഘ്രമീവണ്ണം പറഞ്ഞു.
സൂൎയ്യനുദിക്കാതേ പോയാൽ ബഹു
14. കാൎയ്യക്ഷയമുണ്ടു പാരിൽ.
ധൎമ്മങ്ങളൊക്കെ മുടങ്ങി വിപ്ര
15. കൎമ്മങ്ങളും ബഹുമങ്ങി.
കൂരിരുൽ വന്നു നിറഞ്ഞു ഭൂവി
16. ഭൂരിശുഭങ്ങൾ മറഞ്ഞു.
കള്ളന്മാരൊക്ക മുതിൎന്നു ദിക്കിൽ
17. ഉള്ളതശേഷം കവൎന്നു.
ദൈത്യന്മാർ പാരംകടുത്തുസുര
18. മൎത്ത്യന്മാർ ചാവാനാടുത്തു.
കോട്ടപലതും കവർന്നു വശു
19. കൂട്ടംവിശന്നു തളർന്നു
യാഗങ്ങളൊക്കമുടങ്ങി
20. വിപ്രയോഗങ്ങളെല്ലാമടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/26&oldid=188780" എന്ന താളിൽനിന്ന് ശേഖരിച്ചത്