ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

25

ഭൂസുരന്മാരുടെസായന്തനം
21. ഭാസുരമാവാനുപായ
രാത്രിയോടുണ്ടാതെ തന്നെ കഷ്ടം
22. ധാത്രിയിലിങ്ങിനേ മുന്നം
കണ്ടറിയുന്നില്ല പാരം ദോഷം
23. ഉണ്ടാമതിനില്ലു പായം
ഏവ മനസൂയ്യ തന്റെ മൊഴി
24. കേവലം കേട്ടു വണങ്ങി
ശീലവതി ദേവി ചൊന്നാളനു
25. കൂലമെനിക്കനസൂയ്യേ,
ഭൎത്താവിനാപത്തു കൂടാതങ്ങു
26. മാൎത്താണ്ഡ ദേവനുദിപ്പാൻ,
സംഗതിയുണ്ടായ്‌വരുത്താമെങ്കിൽ
27. ഇങ്ങനുവാദമശേഷം,
മംഗല്യംപോകാതിരിപ്പാനുള്ള
28. മാൎഗ്ഗം വിചാരിച്ചുകൊൾവിൻ.
അപ്പോഴനസൂയ്യ ചൊന്നാൻ ബാലേ
29. കെല്പോടു കേട്ടുകൊണ്ടാലും.
ബ്രഹ്മനും വിഷ്ണു ഗിരീശന്മാരും
30. ചെമ്മെയെഴുന്നെള്ളി നിന്റെ,
വൈധവ്യം രക്ഷിച്ചുകൊൾവാനെന്തു
31. വൈഷമ്യമീശ്വരന്മാൎക്കു
ലോകത്തെ സൃഷ്ടിക്കും ദേവൻ നിന്റെ
32. ശോകത്തെതീൎപ്പാൻ പോരാതോ
സാദരമൎക്കനുദിപ്പാനനു
33. വാദം കൊടുക്ക നീ ബാലേ
അത്രി കുഡുംബിനീ തന്റെ മൊഴി
34. സത്യമെന്നുള്ളിലുറച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/27&oldid=188782" എന്ന താളിൽനിന്ന് ശേഖരിച്ചത്