ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

26

ശീലാവതീകനിവോടെ ചെന്നു
35. ബാലരവിയെ വണങ്ങി.
എങ്കിലുദിച്ചു കൊണ്ടാലുമെന്നെ
36. ശങ്കിക്ക വേണ്ട ദിനേശ.
എന്നു പറഞ്ഞൊരു നേരം തന്നെ
37. വന്നങ്ങുദിച്ചു ദിനേശൻ
മൂന്നു ദിവസം കഴിഞ്ഞു സൂൎയ്യൻ
38. തന്നുടെ രശ്മികൂടാതെ
നാലാം ദിവസമുദിച്ചു ദിശി
39. വൈലും പരക്കപ്പരന്നു.
വിപ്രന്മാരൂത്തു തുടങ്ങി ഇരുൾ
40. എപ്പേരും നീങ്ങിയടങ്ങി.
താമരപ്പൂക്കൾ വിരിഞ്ഞു ഭൂവി
41. താമസിയാതെ വിളങ്ങി.
ഹോമങ്ങൾ നീളത്തുടങ്ങീതപ്പോൾ
42. ധൂമങ്ങൾ പൊങ്ങിത്തുടങ്ങി
മോഹനമാകും പ്രഭാതേ പശു
43. ദൊഹനഘോഷം തുടങ്ങി
എല്ലാരും വാതിൽ തുറന്നു ഗൃഹം
44. എല്ലാമടിച്ചു തെളിച്ചു
ദേവാലയങ്ങളിൽ പൂജാബലി
45. ശീവേലി ഘോഷം തുടങ്ങി
ചോരന്മാരോടിയൊളിച്ചു നൽക്കു
46. മാരന്മാരാടിക്കളിച്ചു
സ്ത്രീകളടുക്കിള തന്നിൽ പുക്കു
47. പാകാദി കൎമ്മം തുടങ്ങി
വിപ്രന്മാരിഷ്ടി തുടങ്ങി ചില
48. വിപ്രന്മാരഷ്ടി തുടൎന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/28&oldid=188785" എന്ന താളിൽനിന്ന് ശേഖരിച്ചത്