ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

29

വാനവന്മാരും ഗമിച്ചു ബഹു
77. മാനമവൎക്കും ലഭിച്ചു
അത്രികുഡുംബിനീ താനും പുനർ
78. അത്രി സമീപം ഗമിച്ചു
ഉഗ്രാ തപോ മുനിശ്രേഷ്ഠൻ സുധ
79. മഗ്രാഗുണാ മൃതരൂപൻ
ശീലാവതിയോടു കൂടി ബഹു
80. കാലമിരുന്നു സുഖിച്ചു
യാഗാദി കൎമ്മങ്ങൾ ചെയ്തു ശുഭ
81. യോഗാനുകൂലം വസിച്ചു
ഉത്തമപൂരുഷൻ വിഷ്ണു പുനർ
82. അത്രിസുതനായ്ജനിച്ചു
ദത്തനെന്നുളൊരു നാമം പൂണ്ടു
83. സത്വഗുണേനവിളങ്ങി
സൎവ്വേശനായ ശിവന്റെ നാമം
84. ദുൎവ്വാസാവെന്നു പ്രസിദ്ധം
അത്രിക്കു പുത്രനായ്‌വന്നു സുപ
85. വിത്രചരിത്രസമേതൻ
പിന്നേ വിരിഞ്ചന്റെ രാഗാകൃതി
86. തന്നെ ശരീരമതായി
ചന്ദ്രനെന്നുള്ളോരുനാമമൃദു
87. സാന്ദ്രാമൃതാകൃതിരൂപൻ
അത്രിമഹാമുനിശ്രേഷ്ഠൻ തന്റെ
88. നേത്രത്തിൽനിന്നു ജനിച്ചു
ശൃംഗാരകോമളരൂപൻ ശശി
89. ശൃംഗാരയോനിക്കുബന്ധു
ഇങ്ങിനേ മൂൎത്തികൾ മൂന്നുമിഹ
90. മംഗലമോടേ വിളങ്ങി

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/31&oldid=188793" എന്ന താളിൽനിന്ന് ശേഖരിച്ചത്