ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

and how she devotes herself to him. 7

കണ്ണിനു കാഴ്ച കുറഞ്ഞു ചെവി കേളാ
50. പുണ്ണും നിറഞ്ഞു ശരീരമെല്ലാം.
എങ്ങും നടപ്പാനെളുതല്ലെനിക്കിപ്പോൾ
51. എങ്ങിനെ വെച്ചു പൊറുപ്പിക്കേണ്ടു.
വീട്ടിലിരിക്കുന്നോൎക്കുണ്മാനില്ലെങ്കിലൊ
52. ഊട്ടിൽ നടന്നു ഭുജിച്ചു കൊള്ളാം.
കാട്ടിലിരിക്കും നമുക്കെന്തൊരാശ്രയം
53. കൂട്ടിലിരിക്കും കിളിയെ പ്പോലേ.
ആരാനും കൊണ്ടന്നു തന്നെങ്കിൽ ഭക്ഷിക്കാം
54. അല്ലെങ്കിൽ പട്ടിണിയെന്നേ വേണ്ടൂ.
എന്നെ പുലൎത്തുവാനളല്ല നീയിപ്പോൾ
55. നിന്നെ പുലൎത്തുവാൻ ഞാനും പോര
വിപ്രസ്ത്രീയാകും നിണക്കിന്നു ഭക്ഷിപ്പാൻ
56. ത്രിപ്രസ്ഥമോദനം പോരാ താനും.
ചാമയുമില്ല തിനയുമില്ലിക്കാട്ടിൽ
57. മാമുനിമാർ തിന്നൊടുങ്ങി പോയി.
പാരം കുറഞ്ഞു ഫല മൂലവും പിന്നേ
58. ദൂരത്തു പോവാനുമാളല്ലിപ്പോൾ.
ശീലാവതി നിന്റെ ശീലം തരമല്ല
59. ബാലസ്വഭാവം ശമിച്ചില്ലൊട്ടും.
നേരത്തെ നാഴിയരി വെച്ചു നൽകുവാൻ
60. പോരാത്ത നിന്നെക്കൊണ്ടെന്തു ഫലം.1
ഈ വണ്ണമോരോശകാര പ്രകാരങ്ങൾ
61. കേവലം കേട്ടു വിഷാദത്തോടെ,
ദുഃഖിച്ചു പാരം കരഞ്ഞു വിഷാദിച്ചു
62. ചൊൽകൊണ്ട താപസ്സശ്രേഷ്ഠൻ തന്റെ
ഇഷ്ടങ്ങളെല്ലാ മനുസരിച്ചങ്ങിനേ
63. പെട്ടന്നു ശുശ്രൂഷ ചെയ്തുകൊണ്ടാൾ.

1കാൎയ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV273.pdf/9&oldid=188756" എന്ന താളിൽനിന്ന് ശേഖരിച്ചത്