ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗരാദിയാമവസ്ഥാത്രയംധരിക്കെടൊ। അദ്ധ്യാത്മികവുമാധി
ദൈവികംഭൌതികവും। അത്യൎത്ഥമായതാപത്രയ മെന്നറിഞ്ഞാ
ലും।കൊശങ്ങള ഞ്ചുണ്ടന്നമയവും‌പ്രാണമയ। കൊശവുംമനൊ
മയംവിജ്ഞാനമയം‌പിന്നെ। ആനന്ദമയകൊശമിങ്ങിനെയഞ്ചു
ണ്ടത്ര। ദെഹവും‌മൂന്നുണ്ടതുഞ്ചൊല്ലുവൻ‌കെട്ടുകൊൾക। സ്ഥൂല
വുംസൂക്ഷ്മംപിന്നെക്കാരണമെന്നീവണ്ണം। മൂലമാംപ്രകൃതിക്കു
ള്ളൊരുപാധികളെല്ലൊ। വിശ്വൻതൈജസൻ പ്രാജ്ഞനെന്ന
നാഥന്മാരൊടും। നിശ്ശെഷംതൊണ്ണൂറ്റാറുതത്വങ്ങളറിഞ്ഞാലും।
ചൊല്ലുവനിനിയുങ്കെൾതത്വങ്ങൾതൊണ്ണൂറ്റാറാ। യുള്ളവറ്റി
ന്റെസംഖ്യാപ്രത്യെകമറിവാനായി। ഇന്ദ്രിയമിരുപതുംഭൂതങ്ങ
ളഞ്ചുംപിന്നെ। മണ്ഡലം മൂന്നും ഗുണമ്മൂന്നുമീശന്മാർമൂന്നും। ദൂ
ഷണം മൂന്നും താപം മൂന്നും ദെഹങ്ങൾ മൂന്നും എഷണം മൂ
ന്നും നാഡിമൂന്നും ജാഗ്രാദി മൂന്നും। പ്രണാദിയഞ്ചും രാ
ഗാദികളൊരെട്ടുമുപ। പ്രാണന്മാരഞ്ചും കരണങ്ങളൊരെട്ടും ത
ഥാ। ആധാരമാറുംകൊശമഞ്ചുംധാതുക്കളെഴും। ബൊധിച്ചീടുക
തൊണ്ണൂറ്റാറിവയെല്ലാംകൂടെ। എവമിത്തൊണ്ണൂറ്റാറു തത്വവുമ
റിയുമ്പൊൾ। ജീവാത്മാവിനെത്തിരിച്ചറിയാം വഴിപൊലെ।
ജീവാത്മാവെന്നുമാത്മാവെന്നുമുള്ളൊരുഭെദ।ഭാവവുമകന്നുള്ളി
ൽജ്ഞാനവുമുണ്ടായ്വരും।നിത്യനായ്ക്കൎത്താവായിസാക്ഷിയായ്ഗുണ
ത്രയ। യുക്തനായ്സ്വതന്ത്രനാമാത്മാവിനൊന്നിനൊടും। കൎത്തൃത്വ
മില്ലാചെറ്റുമുണ്ടെന്നുതൊന്നുന്നതു। ചിത്തത്തിലവിവെകമു
ണ്ടാകകൊണ്ടുതന്നെ। ഖഡ്ഗത്തൊടില്ലബന്ധമുറക്കെന്നതു പൊ
ലെ।തത്വങ്ങളൊടുബന്ധമില്ലജീവാത്മാവിനും।ആത്മാജീവാത്മാ
പരമാത്മാവെന്നെവം പല।തായ്പറയുന്നിതതു പൎയ്യായനാമമെ
ല്ലൊ। ഒരുവൻ‌ദെവദത്തനവനുപുത്രനായി। ട്ടൊരുവനവനുടെ
പുത്രനായൊരുവനും। രണ്ടുസന്തതിദെവദത്തങ്കൽ നിന്നുണ്ടാ
ക।കൊണ്ടുദെവദത്തനുംരണ്ടുനാമങ്ങൾചൊല്ലാം। പുത്രനുംജന
കനും പൌത്രനുംപിതാമഹൻ। പുത്രപൌത്രന്മാരുണ്ടായ്വന്നാലി
ങ്ങിനെചൊല്ലാം। അച്ഛനും‌മൂത്തച്ഛനുമിങ്ങിനെചൊല്ലീടുന്നു।നി
ശ്ചയമെങ്കിലൊൎത്താലൊന്നെല്ല്ലൊദെവദത്തൻ। എന്നതുപൊ


2

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/19&oldid=187649" എന്ന താളിൽനിന്ന് ശേഖരിച്ചത്