ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

രാത്മസ്വരൂപമറിയുമ്പൊൾ। അറിയാംമഹാമായാതൽ കാൎയ്യം തെ
ളിവൊടെ।അറിവുനിനക്കുള്ളിലുണ്ടാവാന്മായാകാൎയ്യം।അറിഞ്ഞീ
ടുമാറുരചെയ്തീടാംകെൾക്കബാലെ।പരമാത്മാവുതന്റെപ്രകൃതി
യാകുന്നതു।പരയായിരിക്കുന്നശക്തിതാനെന്നാകിലും।പ്രപഞ്ച
സൃഷ്ടിസ്ഥിതിസംഹാരകൎമ്മങ്ങളാൽ।ഭ്രമംചെയ്തീടും സൎവ്വജീവാ
ത്മാക്കൾക്കുമവൾ। നിത്യാനിത്യാനന്ദദുഃഖാനൃതസത്യവസ്തു ഒ
ക്കെക്കുംവിപരീതഭ്രാന്തികളുണ്ടാക്കീടും। രജ്ജുവെ സൎപ്പമെന്നും
സ്ഥാണുവെപുമാനെന്നും। ശുക്തിയെത്താരമെന്നും വസ്തുവെ
ത്തിരിയാതെ। അവസ്തുവസ്തുവെന്നുമസത്യംസത്യമെന്നും। പ്ര
വൃത്തിയുക്തയായിതൊന്നിക്കുംമഹാമായാ। ത്രിഗുണാത്മികയായ
ട്ടിരിപ്പൊന്നനന്തരം।ത്രിഗുണൈസ്സൎവ്വപ്രപഞ്ചത്തെയുംസൃഷ്ടി
ക്കുന്നു।വിദ്യയുമവിദ്യയുംവിക്ഷെപാവരണവും। ചിത്താഹങ്കാ
രമഹത്തത്വസംസാരങ്ങളും। തത്വങ്ങൾശിവാദി മെദിനിപൎയ്യ
ന്തമുള്ള।തൊക്കയും‌മഹാമായാതങ്കൽനിന്നുണ്ടാകുന്നു। മായാതൻ
ഗുണങ്ങളെയെവമെന്നറിയാതെ।മായാമൊഹിതന്മാരാം പ്രാകൃ
തജനങ്ങൾക്കു।കായാഭിമാനാലവിവെകമുണ്ടായിട്ടഹം। ഭാവിക
ളായിസ്സംസാരാമയമുണ്ടാകുന്നു।അവിദ്യാവശന്മാരായ്നിത്യസം
സാരികളാ।യ്നിവൃത്തി നിരതന്മാരായീടുന്നതുമവർ। ലൊകമതാ
വാംമായാതൽകാൎയ്യമെല്ലാമവ।ലൊകനഞ്ചെയ്തുവിവെകികളായ
നാരതം।വിദ്യയെയറിഞ്ഞുപാസിപ്പവർവിദ്വത്തുകൾ। നിത്യമു
ക്തന്മാരവരവൎക്കുകൈവല്യവും।എത്രയുംവെഗാൽ സിദ്ധിച്ചീടു
മെന്നറിഞ്ഞാലും।ഇപ്രകാരെണരണ്ടുവിധമായ്വൎത്തിക്കയൽ।നി
ത്യാനന്ദമാംപരമാത്മാവുതങ്കൽനിന്നു।വ്യക്തയായിരിക്കുന്ന ശ
ക്തിക്കു നിത്യത്വവും। സത്യനിൎമ്മലത്വവു മില്ലതുകൊണ്ടു മാ
യാ। മിത്ഥ്യയെന്നെല്ലൊ ചൊല്ലീടുന്നിതു വിദ്വത്തുകൾ। മി
ത്ഥ്യയെങ്ങിനെസത്യവൃത്തിയെതൊന്നിപ്പതെ। ന്നുൾത്താരിൽ
വിഷാദമുണ്ടാകെണ്ടചൊല്ലാമതും।വിദ്യയുമവിദ്യയു മിങ്ങിനെ
രണ്ടു ഭാവം। കയ്ക്കൊണ്ടജ്ഞാനമായ മിത്ഥ്യയെ ക്കളഞ്ഞീടും।
വിജ്ഞാനാത്മികയാകും വിദ്യയെന്നറിഞ്ഞാലു। മുത്തമെ
ചൊല്ലീടുവനിനിയും കെട്ടുകൊൾക। ശുദ്ധയും മലിനയുമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/22&oldid=187655" എന്ന താളിൽനിന്ന് ശേഖരിച്ചത്