ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൭

സൊദരൻമഹാശുദ്ധാത്മവതികൊപശീല। നൊദനംഭുജിപ്പാ
നുംകൂടെസ്സാമൎത്ഥ്യമില്ലാ। മുന്നൂറുപറവിത്തിനുള്ളൊരു വിളനി
ലം।ഒന്നായിട്ടിരിപ്പതുകൊണ്ടുഞാനുണ്ടാക്കിയെൻ। തൊണ്ണൂറുപ
റയ്ക്കൊരിടത്തുകൊണ്ടിട്ടുള്ളതിൽ।ഒന്നാകപ്പത്തുപറ കൂടവെചെ
ത്തീടണം। നാലുനൂറാകും‌പത്തുകൂടെച്ചെൎക്കുമ്പൊളതു। കാലത്തി
ൽവാണാലുണ്ടായ്വന്നീടുംധാന്യംകൊണ്ടു। നാലഞ്ചുഗൃഹത്തിലാ
യ്വസിക്കുന്നവൎക്കെല്ലാം। ആലസ്യമെന്യെഭുജി ച്ചാനന്ദിച്ചിരു
ന്നീടാം। വിത്തൊരുപത്തുപറവിതെപ്പാനുള്ളനിലം। സത്വരം
കൊണ്ടീടണമതിനുണ്ടുപായവും। ഇത്തരംവിചാരിച്ചങ്ങിരിക്കു
ന്ദശാന്തരെ।ചത്തുപൊകുന്നുകൎമ്മവാസനപൊലെതദാ। സ്വൎഗ്ഗ
ദുൎഗ്ഗതികളെ ഭുജിച്ചാലുടൻതന്നെ।പൃത്ഥ്വീമണ്ഡലെവന്നു ജാത
ന്മാരായീടുന്നു। ഇങ്ങിനെജനിമൃതിതെടുന്നുകൎമ്മങ്ങളാൽ। എന്ന
വൎക്കെത്തുംമൊക്ഷമെന്നറിയുന്നീലഹൊ। സമസ്തസംഹാര കാ
ലത്തിങ്കൽദെഹശൂന്യം। ഭവിക്കുമെന്നുംമായാ തൻകൽപൊയ്‌ല
യിക്കുന്നു। പൊന്മണിപലമാറ്റായുള്ളുതൊക്കയും കൂടി।കഞ്ജവ
ൎണ്ണമാമൊരുസഞ്ചിതന്നുള്ളിലാക്കി। ചെഞ്ചെമ്മെ സൂക്ഷിച്ചുവ
ച്ചിരിക്കുന്നതുപൊലെ। ചഞ്ചലയായമായാതങ്കൽചെൎന്നീടുന്നു
പൊൽ। പിന്നെയാതൊരുകാലംസൃഷ്ടിയെച്ചെയ്തീടുന്നി। ത
ന്നുമായയിൽനിന്നുപൂൎവവാസനപൊലെ। ജനിച്ചീടുന്നു ജീവ
ന്മാർപലതരംഭൂമൌ।തനുക്കൾപൂണ്ടുജന്മംതെടുന്നുകൎമ്മങ്ങളാൽ।
എവമജ്ഞാനികളായ്ചക്രവത്സദാതദാ। മെവീടും ജീവാത്മാക്കൾ
ക്കെതൊരുകാലത്തിലും। രണ്ടെന്നഭാവംപൊയിട്ടദ്വൈതം സി
ദ്ധിക്കയി।ല്ലന്ധന്മാരാകകൊണ്ടെന്നറിക മനൊഹരെ। കൎമ്മം
കൊണ്ടുളവായീടുന്നുസംസാരാമയം। കൎമ്മവുംപഞ്ചഭൂതസഞ്ചയ
ങ്ങളാലുണ്ടാം।സഞ്ചിതംദെശകാലസഹിതമായിട്ടുള്ള। പഞ്ചഭൂത
ങ്ങൾസാധാരണകാരണമതും।ശുക്ലശ്രൊണിതങ്ങളായ്മൃത്താകു
മതിനൊടു। യുക്തകാരണമസാധാരണകാരണമാം। കുംഭകാര
വ്യാപാരമാകുന്നപൂൎവ്വകൎമ്മം। സംഭവിച്ചീടുംശരീരങ്ങളുമതിനാ
ലെ। മൃത്സയുംകുലാലവ്യാപാരവുംകൂടിഘട।മുത്ഭവിക്കുന്നു യഥാ
ദെഹവുമുണ്ടാകുന്നു। കാരണന്നിമിത്തവുംപാൎക്കുമ്പൊൾ ക്കൎമ്മം


3

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/27&oldid=187665" എന്ന താളിൽനിന്ന് ശേഖരിച്ചത്