ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

സിക്കയും। ഇങ്ങി നെകായത്തിനാൽചെയ്യുന്ന പുണ്യകൎമ്മ।മെ
ന്നറിഞ്ഞാലുമിനിക്കെട്ടാലുംവാക്പുണ്യവും। ശാസ്ത്രങ്ങൾഗീതാ ഭ
ഗവച്ചരിതവുന്നാമ।കീൎത്തനം സഹസ്രനാമങ്ങളെന്നിവ യെ
ല്ലാം। കീൎത്തിച്ചുപഠിക്കയും‌നാമങ്ങൾജപിക്കയും। വാൎത്തകൾ പ
രൊപകാരാൎത്ഥമായ്വദിക്കയും। ചഞ്ചലവിഹീനമായുള്ളൊരു സ
ത്യവാക്കും। ചെഞ്ചെമ്മെമൃദുലമായുള്ളൊരുവചനവും। മന്ത്രങ്ങ
ൾ പഞ്ചാക്ഷരാദികളെ ജപിക്കയും। സന്തതംസാധുക്കളുമായി
സംവാദിക്കയും। ഇങ്ങിനെവാണീപുണ്യമെന്നുബൊധിക്കബാ
ലെ। ഇനിമെൽമനൊപുണ്യമുണ്ടതുംകെട്ടീടുക। നാവിനാലുരക്കു
ന്നതെതൊന്നായതിനുടെ | ഭാവബന്ധാൎത്ഥങ്ങളെയാവൊളം മ
നസ്സിനാൽ। ചിന്തിച്ചുചിന്തിച്ചറിഞ്ഞനാദിമയങ്ങളാ।മന്ധത്വ
മശെഷവുംകളഞ്ഞുവിവെകിയായി। സന്തതം പരൊപകാരാൎത്ഥ
മായിരിപ്പൊരു। ചിന്തയും‌പരലൊകചിന്തയുംഭക്തിജ്ഞാന। ചി
ന്തയും‌ബന്ധങ്ങളറ്റീടുവാൻവൈരാഗ്യാദി।ചിന്തയും മനസ്സി
നാൽചെയ്യുന്നപുണ്യകൎമ്മം। അന്ന്യകൎമ്മങ്ങളെല്ലാം‌നിന്ദ്യമദ്ധ്യമ
മതു। നന്നല്ലജന്മപ്രദമായിട്ടു ഭവിച്ചീടും। എന്നതുകൊണ്ടു പു
ണ്യകൎമ്മങ്ങളായുള്ളവ।തന്നെക്കായവാങ്മനസ്സാകുന്ന കരണങ്ങ
ൾ। തന്നാലെ ചെയ്യപ്പെട്ടീടെണമാവൊളമെന്നാൽ। തന്നെവ
ന്നീടുംകൎമ്മനാശമായിരിപ്പൊരു।വൃത്തിജ്ഞാനവുമാത്മജ്ഞാനവു
മനന്തരം।മുക്തിയുംസിദ്ധിച്ചീടുമില്ലസംശയംബാലെ। മൎത്ത്യജ
ന്മത്തിലത്ത്യുത്തമമാംജന്മംവന്നാൽ। സത്വരംകൎമ്മക്ഷയംവന്നു
മുക്തനായിടും। മുക്തിജീവനുവരുമാറുചിതമാംജന്മം। ഉത്തമമെ
ന്നുപറഞ്ഞല്ലൊനിന്നൊടുപുരാ। ഉക്തമായീടാമിനിയു ന്നിന
ക്കാത്മജ്ഞാന।|മുൾക്കാമ്പിലുദിപ്പാനായ്ക്കെട്ടാലുംവരാനനെ। ത്രി
വിധകരണങ്ങളാലെ ചെയ്യപ്പെട്ടീടും। സകലകൎമ്മങ്ങളു മീശ്വ
രാൎപ്പണമായി। കാമ്യമെന്നിയെചെയ്തീടെണമായതു നിഷ്കാ।
മാനുഷ്ഠാനമെന്നറിഞ്ഞീടുനീവരാനനെ। ചിത്തത്തിൽ രാഗാദി
ദൊഷങ്ങളെത്യജിച്ചുടൻ। വൎത്തിക്കുന്നെരഞ്ചിത്ത ശുദ്ധിയുമു
ണ്ടായ്വരും। സാധനചതുഷ്ടയമെന്നുചൊല്ലീടുന്നതും। ബൊധി
ച്ചീടുകനാലുന്തിരിച്ചുചൊല്ലീടുവൻ। നിത്യവുമനിത്യവു മിന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/29&oldid=187669" എന്ന താളിൽനിന്ന് ശേഖരിച്ചത്