ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

വിക്ഷെപ ശക്തിസൂക്ഷ്മകാരിണിയാകുന്നതും। വിക്ഷെപശ
ക്തിയിൽ നിന്നുണ്ടായിതാകാശവും। തൽക്ഷണമതിൽനിന്നു
വായുവുമുണ്ടായ്വന്നു। അഗ്നിയുമതിൽനിന്നുണ്ടായി തഗ്നിയിൽ
നിന്നി। ട്ടപ്പുമുണ്ടായിതതിൽനിന്നുണ്ടായ്പൃഥിവിയും। പഞ്ചഭൂത
ങ്ങളുണ്ടാ യിങ്ങിനെയിതിന്നുപെർ। പഞ്ചതന്മാത്രയെന്നുമപ
ഞ്ചികൃതമെന്നും। സൂക്ഷ്മഭൂതമെന്നതുംകാരണഭൂതമെന്നും। സൂ
ക്ഷ്മമായുണ്ടാകയാൽചൊല്ലുന്നുപലതരം। ഇങ്ങിനെയുള്ളപഞ്ച
ഭൂതങ്ങളുടെഗുണ। സഞ്ചയംകൊണ്ടുസൂക്ഷ്മദെഹവും മുണ്ടായ്വ
ന്നു। പ്രാണാദിവൎഗ്ഗംജ്ഞാനെന്ദ്രിയവുംകൎമ്മെന്ദ്രിയം। മാനസം
ബുദ്ധിപതിനെഴിവയെല്ലാംകൂടി। ഭൊഗസാധനമായസൂക്ഷ്മ
ദെഹവുമുണ്ടാ। യ്ക്കൊശങ്ങൾമൂന്നുംസ്വപ്നാവസ്ഥയു മുണ്ടായ്വ
ന്നു। താമസഗുണമായൊരപഞ്ചീകൃതഭൂത। മാകവെപഞ്ചികര
ണഞ്ചെയ്തിട്ടവകൊണ്ടു। സ്ഥൂലദെഹവുംഭുവനങ്ങളുഞ്ചതുവിധ।
സ്ഥൂലങ്ങളുണ്ടായതിൽജാഗ്രമാമവസ്ഥയും। കൊശവുമന്നമയ
മിങ്ങിനെയുണ്ടായ്വന്നി। താശകൾജഗത്തുകളെല്ലാമെന്നറിഞ്ഞാ
ലും। ഇങ്ങിനെദെഹത്രയമുണ്ടായീശരീരിണാ। മിന്നിമെൽജീ
വെശ്വരഭെദത്തെകെട്ടുകൊൾക। ഗാത്രങ്ങൾമനുഷ്യൎക്കുമീശനു
മൊരുപൊലെ। പാൎക്കുമ്പൊൾഭെദംവ്യഷ്ടിസമുഷ്ടി യെന്നായ്വ
രും।സകലാത്മകനാകുമീശ്വരനതുമൂലം।സമഷ്ടിയെന്നുചൊല്ലും
വ്യഷ്ടിജീവനുഞ്ചൊല്ലും। സമസ്തംസമഷ്ടിയുമെകംവ്യഷ്ടിയുമെ
വം। സമഷ്ടിവ്യഷ്ട്യൊപാധിഭെദങ്ങളറിഞ്ഞാലും। ൟശ്വരൻ
ഹിരണ്യഗൎഭനുതഥാവൈശ്വാനര। നീശ്വരചെയ്തന്യമിമ്മൂന്നു
മെന്നതിൽതന്നെ। കാരണസമഷ്ടിയുംസൂക്ഷ്മമാംസമഷ്ടിയും।
നെരെകെൾ സ്ഥൂലസമഷ്ടിയുമിങ്ങിനെക്രമം। കാരണവ്യഷ്ടി
സൂക്ഷ്മവ്യഷ്ടിയും സ്ഥൂലവ്യഷ്ടി। ചെരുമിങ്ങിനെക്രമാൽ വി
ശ്വാദിനാഥന്മാരും।ഇങ്ങിനെജീവെശ്വരഭെദമെന്നറിഞ്ഞാലും।
പിന്നെയു മുണ്ടുഭെദംജീവനെന്നതുകെൾക്ക। ഇന്നിനിക്കിതുഭ
വിക്കെണമെന്നപെക്ഷയാ।തന്നുടെഗെഹങ്ങളാകുന്നജാഗരാദി
കൾ।സൎഗ്ഗസ്ഥാപനസംഹാരങ്ങളാംവൃത്തിയൊടും വിശ്വന്തൈ
ജസൻപ്രാജ്ഞനെന്നനാഥന്മാരൊടും । യുക്തമാമവസ്ഥയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/33&oldid=187678" എന്ന താളിൽനിന്ന് ശേഖരിച്ചത്