ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

മാംശരീരത്തിൽ।നിൎമ്മലമായാമനൊരഥമുണ്ടതിന്മീതെ।നിന്നീടു
മാത്മാസച്ചിന്മയനവ്യയൻസദാ। ജന്മാദിഹീനൻജഗൽക്കാര
ണൻപരബ്രഹ്മം।സൎവ്വസാക്ഷിയായ്സനാതനനായ്സൎവാത്മാവാ।
യ്നിൎവ്വികാരിയായുള്ളപരമാത്മാവുതന്നെ। ജീവനായതുമാത്മാവാ
യതുംമഹാമായാ। ദെവിയായതുമ്മായാകാൎയ്യങ്ങളായുള്ളതും। സ
ത്യമായതുംമിത്ഥ്യയായതുംജഗത്രയ। കൎത്താവായതുമന്യമല്ലെന്നു
ബൊധിച്ചാലും। ജീവാത്മാവെന്നുമാത്മാവെന്നു ഞ്ചൊല്ലീടുന്ന
തു।കെവലമല്ലാമായാകാൎയ്യഹെതുക്കളെല്ലൊ। മായൊപാധികളി
ൽമെവീടുമ്പൊൾചൊല്ലുംജീവ। നായൊന്നാത്മാവൊന്നന്യം
പരമാത്മാവൊന്നെവം।എരിയുംകൂപംഘടമിങ്ങിനെമൂന്നായിട്ടു।
പെരുചൊല്ലുന്നുജലംമൂന്നിലുമൊന്നുതന്നെ। കുംഭജീവനംകൂപ
ജീവനമെരിക്ഷീരം। സാമ്പ്രതമുപാധിഭെദങ്ങൾ കൊണ്ടെവ
ഞ്ചൊല്ലും। കുംഭത്തിലുള്ളജലംകൂപത്തിൽചെൎന്നീടുമ്പൊൾ। കും
ഭശബരമെന്നനാമവുമില്ലാതയാം। കൂപജീവനമുണ്ടെന്നെരമാ
യതുമെരി। ക്ഷീരത്തിൽചെൎക്കുമപ്പൊൾ കൂപതൊയവുന്നഹി।
എരിയിൽനിന്നു വെറായ്തൊന്നിയനീരുംക്രമാ। ലെരിയി ൽത
ന്നെചെരുമന്നെരമതുപൊലെ।ജീവചൈതന്യംപരമാൎത്ഥികനാ
യിടുമ്പൊൾ। ജീവനെന്നുള്ളനാമംപൊയ്പരമാൎത്ഥികനാം। പര
മാൎത്ഥിക നായൊരാത്മാവുകൂടസ്ഥനാ। യ്വരെണംപരമാനന്ദാമൃത
മായിടുന്ന।പരമാത്മാവിനൊടന്നെരമാത്മാവുതന്നെ। പരമാത്മാ
വുമെന്നുബൊധിക്കാംവഴിപൊലെ। മാനസൊപരിവാഴുമാത്മാ
വെത്തിരിയാതെ। മാനിയായ്വസിക്കുന്നുമാനസമതുമൂലം। ജ്ഞാ
നമാകുന്ന വസ്തുവെന്തെന്നുമറിയാതെ। മാനുഷരജ്ഞാനികളാ
യിട്ടുഭവിക്കുന്നു। ദെഹാദിമാനങ്ങളാലുള്ളൊരുകൎമ്മബന്ധം। ദെ
ഹിയാമാത്മാവിനുമുണ്ടാക്കിച്ചമെക്കുന്നു।കൎമ്മബന്ധനെന്നാക്കി
ദുഃഖവുമുണ്ടാക്കുന്നു। കൎമ്മികളായൊ രവിവെകികളറികെടൊ।
മംഗലശീലെനീയുംനിന്നുടെമനസ്സിനാൽ।കൎമ്മങ്ങളെല്ലാന്ദെഹ
ധൎമ്മമെന്നറിഞ്ഞാലും। ദെഹധൎമ്മങ്ങളൊന്നു മാത്മധൎമ്മമല്ലെ
ന്നും ।ദെഹിയാമാത്മാനിരുപാധികൻനിത്യൻപരൻ। നിൎമ്മമ
ൻനിരുപമൻ സ്വതന്ത്രൻപരിപൂൎണ്ണൻ। ജന്മാദിഹീനൻസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/50&oldid=187715" എന്ന താളിൽനിന്ന് ശേഖരിച്ചത്