ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

മാത്മാവിനുണ്ടാകുന്നു। പൊങ്ങീടുംമായാബലംകൊണ്ടു മാനസ
ത്തിനു। തിങ്ങീടുമവിവെകമുണ്ടായിട്ടതുമൂലം। നിൎമ്മലനായീടു
ന്നജീവനുദെഹാദികൾ। തന്നൊടുസംബന്ധവും ദുഃഖവുമുണ്ടാ
കുന്നു। എങ്ങിനെയവിവെകം മനസ്സിലുണ്ടാമെന്നാൽ। തുംഗ
മാമജ്ഞാനത്താലുണ്ടാകുമവിവെകം। ദുൎദ്ധരമായൊരവിവെകം
കൊണ്ടഭിമാനം । ബുദ്ധിയിലുണ്ടാമതിൽനിന്നു । രാഗാദിക
ളും। വൎദ്ധിച്ചിട്ടവകൊണ്ടുകൎമ്മവുമുണ്ടാകുന്നു। സിദ്ധിച്ചീടുന്നു
കൎമ്മംകൊണ്ടുദെഹാദികളും। കൎമ്മജന്യമാംശരീരത്തിൽ സൂക്ഷ്മ
മാന്തനു।തന്നിലുള്ളൊരുമനസ്സിന്റെദുൎവിചാരത്താൽ। ദെഹ
ദെഹികൾതമ്മിലന്യൊന്യബന്ധമുണ്ടെ।ന്നെവംതൊന്നിടുമവി
വെകമാനസത്തിനാൽ। അന്യൊന്യബന്ധമുണ്ടെന്നുള്ളതു മ
ദ്ധ്യാരൊപ।മെന്നറിയുംപൊളവിവെകവുന്നശിച്ചീടും। ചിത്താ
കുമാത്മാവിന്റെസ്വപ്രകാശത്തെക്കൊണ്ടു।തത്വങ്ങളെല്ലാംപ്ര
കാശിച്ചുചെഷ്ടിച്ചീടുന്നു। തന്നുടെപ്രഭാകൊണ്ടുതന്നെയും പ്ര
കാശിപ്പി।ച്ചന്ന്യമായുള്ള പ്രപഞ്ചദ്വയപദാൎത്ഥവും। ഒക്കയുംപ്ര
കാശിപ്പിച്ചഗ്നിയെപ്പൊലെജഡ।തത്വമായുള്ളൊ രജ്ഞാനത്തി
നാലറിയാതെ। മെവുന്നുജീവാത്മാവായ്സൎവദെഹങ്ങളിലും।ദീപ
ങ്ങൾ ഗൃഹങ്ങളിൽ ദീപിക്കുന്നതുപൊലെ। ആത്മചൈതന്യം
കൊണ്ടുസകലപദാൎത്ഥവും। താല്പൎയ്യമെന്ന്യെപ്രകാശിച്ചു ചെ
ഷ്ടിച്ചീടുന്നു। ആത്മാവിനൊന്നിനൊടുംബന്ധമില്ലതുപൊലെ।
ആത്മാവിനൊടുബന്ധമില്ല ബുദ്ധ്യാദികൾക്കും। അയസ്താന്ത
ത്തിനുള്ളചൈതന്യംകൊണ്ടുമെന്മെ।ലയസ്സുപ്രവൃത്തിച്ചീടുന്നി
തെന്നതുപൊലെ।ചെതനനായൊരാത്മാവിന്നുടെചൈതന്യത്താ
ൽ। ചെതസ്സുംപ്രകാശിച്ചുസ്മൃതിയെച്ചെയ്തീടുന്നു। മാനസമചെ
തനമെങ്കിലുമാത്മാവിന്റെ। സാന്നിദ്ധ്യംകൊണ്ടു മചെതനനെ
ന്നുള്ളഭാവം। മായയാമജ്ഞാനംകൊണ്ടുണ്ടായി ച്ചമെകയാൽ।
കായസംബന്ധദുഃഖമാത്മാവിനുണ്ടാകുന്നു। മാനസ സമീപ
സ്ഥനാകയാലാത്മാവിനെ।മാനസദ്ധ്വജനെന്നു ചൊല്ലുന്നിത
തുമൂലം। മാനസെപറ്റീടുന്നദൊഷങ്ങളുടെഭാവ। മാരൊപിച്ചീ
ടുംമനസ്സാത്മാവിലതുനെരം। അദ്ധ്യാസമായിട്ടാഗന്തുകമായുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/55&oldid=187726" എന്ന താളിൽനിന്ന് ശേഖരിച്ചത്