ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

നീക്കി। നല്ലൊരുവിവെകിയായിജ്ഞാനിയായാത്മതത്വ। മുള്ളം
കൊണ്ടറിഞ്ഞുകൈവല്യത്തെലഭിപ്പാനും।മായയാമജ്ഞാനവുംജ
ഡമായചെതന।മായിരിപ്പൊരുദെഹധൎമ്മവുംദുഃഖങ്ങളും। ഒക്ക
വെസത്യമെന്നുള്ളതുബൊധിപ്പാനും। ദുഃഖമാത്മാവിനുണ്ടന്നു
ള്ളതുകളവാനും।വിസ്തരിച്ചുരചെയ്തുകെൾപ്പിച്ചെ നിനിയുകെ।
ളുക്തമായെല്ലൊമുൻപെമുക്തികൾനാലുണ്ടെന്നു। ആയതിനുടെ
ക്രമഭെദങ്ങൾതന്നെച്ചൊല്ലാ।മായതവിലൊചനെ തെളിഞ്ഞുകെ
ട്ടാലുംനീ।സാലൊകംസാമീപവുംസാരൂപ്യംസായൂജ്യവും। നാലു
ക്തികളെ വമഞ്ചെന്നുചൊല്ലുന്നിതു।സാലൊക്യാദികൾ മൂന്നുമു
ക്തിയുംജീവന്മുക്തി।നാലാന്നിൎവ്വാണംവിദെഹാനന്ദം നിത്യാന
ന്ദം। ജീവന്മുക്തികൾ മൂന്നുംനിത്യമാ യ്വരുന്നീല। ദെഹംകയ്ക്കൊ
ണ്ടിട്ടുള്ളമുക്തികളതാകയാൽ। ഹെയമായിരിപ്പൊന്നി ദ്ദെഹമെ
ന്നതുകൊണ്ടു।ദെഹയുക്തനുബന്ധമൊചനംവരുന്നീല।മൎത്ത്യരു
മമൎത്ത്യരുമെന്നതുപൊലെജീവൻ। മുക്തന്മാർപലകാലംമുക്തരാ
യിരുന്നീടും।അല്പകാലവുംബഹുകാലവുമതുപൊലെ। ഉല്പന്നസു
ഖദുഃഖങ്ങളുമുണ്ടായീടുന്നു। ദെഹാഭിമാനജമായ്മാനുഷൎക്കുള്ള ദുഃ
ഖം।ദെവകൾക്കുള്ള ദുഃഖംദെവവൈരികളാലും।പുണ്യകൎമ്മൌഘ
ഫലക്ഷയത്തിനാലുംവാനൊർ।വിണ്ണിൽനിന്നധഃപതനംവരു
മതിനാലും।ദുഃഖങ്ങളുണ്ടാകുന്നിതക്കണക്കിനെജീവ। ന്മുക്തന്മാ
ർ സുരന്മാരെപ്പൊലെയന്നറിഞ്ഞാലും ബന്ധമൊചനംവന്നാ
ലന്നെരന്താനെമുക്തി സംഭവിച്ചീടുംപുനൎജ്ജന്മവു മുണ്ടായ്വരാ
എങ്ങിനെകൎമ്മബന്ധമൊചനംവരുത്തുവ।തെങ്ങിനെ സായൂജ്യ
മാംമുക്തിയെ ലഭിപ്പതും। ആയതുചൊല്ലീടുവൻ കെട്ടാലുംസാ
ലൊക്യാദി।നാലുമുക്തിയുംനാലുസാധനത്തിനാലുണ്ടാം। ചരിത
ക്രിയയൊഗംജ്ഞാനമെന്നിവനാലാം।ചരിതഭഗവാന്റെ ചരി
തംകെൾക്കതന്നെ ക്രിയയായതപൂജാവിധിയെ ന്നറിഞ്ഞാലും।
പ്രിയവാദുബിയൊഗമായതഷ്ടാംഗയൊഗം।മുൻപിനാൽശമദ
മമാസനംപ്രാണായാമം। സംപ്രതിപ്രത്യാഹാരം ധാരണധ്യാ
നംപിന്നെ। ഹൃഷ്ടചിത്തെനസമാധിയുമിങ്ങിനെക്രമാ।ലഷ്ടാം
ഗയൊഗങ്ങളെന്നറിഞ്ഞുകൊൾകബാലെ।ജ്ഞാനമായതുജീവപ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/58&oldid=187732" എന്ന താളിൽനിന്ന് ശേഖരിച്ചത്