ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

രും। രംഭതൻബീജമെകംനട്ടതുമുളയ്ക്കുംപൊ।ളൻപൊടുവളങ്ങളു
മിട്ടുപാലനംചെയ്താൽ। ആക്കംപൂണ്ടൊരുകുലയുണ്ടാകുമതെന്നി
യെ। മെൽക്കുമെൽ കുലയുണ്ടായ്വരുന്നീലതുപൊലെ। പിന്നയുമ
തിനുടെബീജത്തെവളൎത്തിയാൽ। വന്നീടുമൊരുകുലയതിനുംമു
ന്നെപ്പൊലെ। ആക്കമുള്ളൊരുകുലമൂത്തതുപഴുക്കുമ്പൊൾ। മുഖ്യ
മാമൊരുഫലമെന്നുചൊല്ലീടാമത। ഇലയുന്തണ്ടുംപൂവും മുതലാ
യവാന്തര।ഫലമിങ്ങിനെരണ്ടുവിധമായുണ്ടാംകൎമ്മം। കൃതകൃത്യ
ന്മാരെന്നീമറ്റുള്ളജനങ്ങൾക്കു। കൃതമായുള്ള കൎമ്മഫലങ്ങ ളനുഭൂ
തം। പുണ്യമിശ്രമപാപമിങ്ങിനെമൂന്നായിട്ടു ।നിന്നീടുംഫല മ
നുഭവ്യമാമവിടെയും। പുണ്യമുണ്ടായീടണമെന്നുറച്ചൊരുകൎമ്മം।
നന്നായിപ്പിഴിയാതെചെയ്യണമെന്നൊൎത്തുള്ളിൽ । കൃത്യാകൃത്യവു
മദൃഷ്ടങ്ങളു।മൊക്കയുമറിഞ്ഞിരിക്കുന്നവ നെന്നാകി
ലും। നിത്യവുമൊരുപൊലെതന്നെവൎത്തിക്കയില്ല।മൎത്ത്യജന്മത്തി
ൽമിത്ഥ്യാമയനായിരിക്കയാൽ। കൎമ്മവിഭ്രമംവരുമന്നെരം പാപ
ങ്ങളും। നന്മയാലുള്ള പുണ്യത്തൊടുചെന്നിടകൂടും। ദൊഷമെത്ര
യുണ്ടെന്നാലത്രയും പുണ്യംനീക്കി। ശെഷിച്ചപുണ്യമനുഭവി
ക്കാംസ്വൎഗ്ഗത്തിലും। ശെഷിച്ചപുണ്യമൊടുങ്ങീടുമ്പൊൾകൈവ
ല്യവും। വെറിട്ടുപുണ്യപാപമിശ്രമാംബന്ധത്തിനാൽ। പിന്നെ
യുംഭൂമണ്ഡലെവന്നുടൻജനിച്ചീടും।പുണ്യകൎമ്മംകൊണ്ടെവംവ
ന്നീടുമറിഞ്ഞാലും। നല്ലതെന്മാവിൻബീജന്നട്ടതുമുളച്ചുണ്ടാ।യ
ല്ലലെന്നിയെകൊമ്പുംശിഖയുംപടൎച്ചയും। ഒക്കയു മൊരുപൊലെ
ചുറ്റിവൎദ്ധിച്ചിട്ടിതു। പൂത്തുമാങ്ങയുമുണ്ടായ്പഴുത്തൊരനന്തരം। ദ
ക്ഷിണാദിക്കിലുള്ളകൊമ്പത്തുള്ളൊരുഫലം। ഭക്ഷിപ്പാനാകാപ
ഴുത്തിട്ടുമെത്രയുംകഷ്ടം। ചുനയുംപാരമെരിഞ്ഞിട്ടുള്ള പുളിപ്പുമു।
ണ്ടരിഞ്ഞുപചിച്ചാലുമശിച്ചുകൂടാതെല്ലും। അന്യശാഖികൾതൊറു
മുള്ളൊരുഫലമെല്ലാം।നന്നുനന്നമൃതിനുതുല്യമായുള്ളരസം। വൃ
ക്ഷമൊന്നതിൽഭെദമിങ്ങിനെകാണുന്നീലെ। പക്ഷംചന്ദ്രനുംര
ണ്ടുമൊന്നുപൊലല്ലായെല്ലൊ। ഇങ്ങിനെപലതരമുണ്ടെല്ലൊനി
രൂപിച്ചാ।ലെന്നതുപൊലെപുണ്യന്തന്നിൽപാപവുമുണ്ടാം। ക
ൎമ്മമെത്രയുംപുണ്യൊല്ക്കൎഷമായ്ചെയ്തെങ്കിലും। ചെമ്മെയങ്ങതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/60&oldid=187736" എന്ന താളിൽനിന്ന് ശേഖരിച്ചത്