ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പീഠികാ

മുമുക്ഷ്ഠക്കളായുള്ള ജനങ്ങൾ ഈപുസ്തകത്തിൽ അടങ്ങിയിരിക്കുന്ന
സൎവവെദാന്തസാരസംഗ്രഹങ്ങളായ പദാൎത്ഥങ്ങളെ എകാഗ്രഹൃ
ദയന്മാരായിശ്രദ്ധാലുക്കളായിനൊക്കുകയും പഠിക്കുകയും ചിന്തി
ക്കയും ചെയ്വാനുള്ളതാകുന്നു അതഎന്തന്നാൽ പലപ്രകാരത്തി
ലും‌എറിയജന്മങ്ങൾ കഴിഞ്ഞുഒരുജന്മത്തിൽ ൟശ്വരാനുഗ്രഹം
ഹെതുവായിട്ടു സുകൃതദുഷ്കൃതങ്ങൾസമമായിരിക്കും സമയത്തി
ൽമനുഷ്യജന്മം ലഭിക്കുന്നതും‌ആയതുഎറ്റവും ദുൎല്ലഭമായുംക്ഷ
ണഭംഗുരമായും ഇരിക്കുന്നതും ആകകൊണ്ട എഷണത്രയം താ
പത്രയം‌എന്നുതുടങ്ങിവിവിധങ്ങളായിരിക്കുന്ന ദുഃഖങ്ങളിൽഘ
ടിയന്ത്രം‌പൊലെ സംഭ്രമിച്ചുസത്സംഗതിയും സൽഗ്രന്ഥകാല
ക്ഷെപവും ഇല്ലാതെ പ്രജ്ഞാനസ്വരൂപമായി സ്വമായ രിക്കു
ന്ന‌ആത്മാവിന്റെ വിസ്മൃതിഭവിച്ചുഅതുനിമിത്തം വിശെഷ
മായിരിക്കുന്ന മനുഷ്യജന്മംവൃഥൈവകളയാതെയും അഗാധമാ
യിഅപാരമായി ഇരിക്കുന്നസംസാരസാഗരത്തിൽ സമ്മഗ്‌ന
ന്മാരായിത്തീരാതെയും മതിമാന്മാരായിധന്യന്മാരായി രിക്കുന്ന
ജനങ്ങൾ ൟപുസ്തകത്തിലുള്ള സാരങ്ങളെ സാവധാനചിത്ത
ന്മാരായി നൊക്കിപൊരുൾകളെ ഊഹിച്ച അറിഞ്ഞുവെങ്കിൽ
അവർ എത്രയും എളുപ്പത്തിൽരാഗദ്വെഷാഭിമാനാ ഹംകാരാദി
ദൊഷങ്ങളൊടു വെർപെട്ടുആത്മജ്ഞാനംസംഭവിച്ചു നിരുപമ
മായും നിരതിശയമായും പുനരാവൎത്തിരഹിതമായും ഇരിക്കുന്ന
ആനന്ദത്തെപ്രാപിക്കുന്നതാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/9&oldid=187627" എന്ന താളിൽനിന്ന് ശേഖരിച്ചത്