ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

മുറ്റുമത്തലുംചെറുതില്ലഅവ്യയങ്ങളാൽ। കൎത്താവുഞാനെന്നുള്ള
ഭാവംവികൎത്താവായി। ചിത്തവൃത്ത്യവസ്ഥകൾക്കൊക്കവെ।സാ
ക്ഷിയായെ। മുക്തനായിരുന്നീടാംഭൊഗവുംഭുജിച്ചീടാം। ഇത്ഥ
മൊൎത്തുള്ളിലുള്ള ശങ്കയെമൊചിക്കനീ। വ്യവഹാരത്തിൻനെര
ത്തൊക്കവെസമാധിയിൽ।പ്രണവമാമൊചിത്തം വികല്പംവ
രുന്നെരം। അവധാനവുംശ്ലഥമായ്വരുമെല്ലൊ എന്നാൽ। ധ്രുവദൃ
ഷ്ടാന്തമൊന്നുചൊല്ലുവെനിതിന്നുഞാൻ। പരപൂരുഷൻ തന്നെ
പലനാളാഗ്രഹിച്ചി।ട്ടൊരുനാളംഗീകരണംചെയ്ത നാരീനെഞ്ചം
വിരിയഗൃഹകൃത്യംചെയ്കയിലുംപൂണ്ടസുഖം। ഒരുനെരവുംമറന്നീടു
കയില്ലെതുമെ। കായത്തെ ദദ്ധപടംപൊലെകണ്ടകൎത്താവായി। മാ
യത്തെനീക്കിയാത്മജ്ഞാനിയാംജീവന്മുക്തൻആയ ത്തഭൊഗമു
ണ്കിൽകൎത്തൃത്വംവരുമെല്ലൊ। ഞായത്തിന്നകൎത്താവി നുണ്ടൊ
വാൻഭൊഗമെന്നാൽ। ജീവന്മുക്തന്മാരനെകവിധമെന്നാകിലും
മൂവകയാകുമതിലൊരുവൻ കഹാകൎത്താ। കെവലം മഹാഭൊഗിമ
റ്റെവൻമഹാത്യാഗീ। എവമാമവരനുഭവമിത്രയുംകെൾനീ। ചെ
യ്കയുംചെയ്യിക്കയുംചെയ്യാതകാന്താദ്രിമുഞ്ചെയ്യുംചെഷ്ടിതമയഖ
ണ്ഡങ്ങളെന്നപൊലെ ചെയ്കയും ചെയ്യിക്കയുംചെയ്യാതെമത്സന്നി
ധൗ।ചെയ്യുന്നജഡംമായാജഗത്തുംചെഷ്ടിതങ്ങൾ। ഇന്ദ്രിയഗ്രാ
മവികാരാത്മകവ്യവഹാരം। വൃന്ദവൃത്തിക്കുമന്ത്രവൃത്തിയാന്നി
ൎവ്വികാരം। എന്നുമെസമാധിക്കും സാക്ഷിഞാന്വെയ്യിൽ പൊ
ലെ।എന്നുറച്ചവൻമഹാകാൎത്താവെന്നറികനീ।മധുരാദികാരസ
മാറിന്റെഗുണാഗണം। വിധിവാക്യങ്ങളൊതുംശുദ്ധിയു മശു
ദ്ധിയും।സുധിയാംപത്ഥ്യഭാവവുമൊരാതെതാൻ। ക്ഷധ
യെശമിപ്പിപ്പാൻകിട്ടിയതെന്തന്നാമും। കാട്ടുതീപൊലെ ഭുജിക്കു
ന്നവൻമഹാഭൊഗീ। കെട്ടാലുംനന്മതിന്മതന്റെ തന്ന്യന്റെതെ
ന്നും। വാട്ടമറ്റന്തസ്ഫടികംപൊലെനിസ്സംഗരായി। മറ്റെവൻ
മഹാത്യാഗീഎന്നറികനീ। പ്രാരാബ്ധഗതികളെ കണ്ടുകണ്ടിരിക്ക
യും। ചാരത്തുല്ലൊരെ പ്പൊലെകൎമ്മംചെയ്കയുമായാൽ। നെരുറ്റുകൃ
തകൃത്യനെന്നു ചൊല്ലീടാമൊവാൻ। പാരിച്ച ദുഃഖം നീക്കിപാലി
ച്ചഗുരുമൂൎത്തെ। അവിദ്യാവശത്തിങ്കൽവൎത്തിക്കുംജീവൻ ചെയ്യും

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/92&oldid=187802" എന്ന താളിൽനിന്ന് ശേഖരിച്ചത്