ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

എങ്ങുമെയീശ നല്ലന്നൊതുന്നജനം। നന്നുമെല്ലവെകൈവല്യ
ത്തെയുംപ്രാപിച്ചീടും। സമസ്തജനങ്ങൾക്കുമീശ്വരൻസമനെ
ങ്കിൽ। സമൎത്ഥന്മാരെന്നാക്കിച്ചിലരെവാഴിപ്പാനും। അമൎത്തുപ
ലവഴിചിലരെതാഴ്ത്തുവാനും। നിമിത്തമെന്തന്നരുൾചെയ്യെണം
ശ്രീമൽഗുരൊ

അച്ശൻതൻപുത്രന്മാരെപൊലെ ദുഷ്ടരെശിക്ഷി। ച്ചച്ശശീല
ന്മാരെരക്ഷിക്കുമിശ്വരൻതാനും। ദുശ്ചരിത്രങ്ങൾപൊക്കി സന്മാ
ൎഗ്ഗംവരുത്തുവാൻ। നിശ്ചയംദണ്ഡിപ്പതുമനുകമ്പാതി രെകാൽ ।
കല്പവൃക്ഷവുമഗ്നിജലവുംസെവിപ്പവ। ൎക്കപ്പഴെദ്ധ്യാശീതം ദാ
ഹവുമകറ്റീടും। ചില്പുരുഷനുമൊൎക്കുന്നൊൎക്കനീസൽപുത്ര
കെളെന്നിതു। പുരുഷൻവിചാരത്താൽഉൾപ്പൂവിലുറച്ചീശൻ ।
നിൽക്കുന്നുശുഭാപ്തിക്കായികൽപ്പിച്ചശാസ്ത്രമാൎഗ്ഗം। നടന്നുപി
ഴയാതെഅല്പവുംദുൎവ്വാസനാ। യെന്നിയെസുശീലനായിഗുൎവ്വനു
ഗ്രഹംകൊണ്ടു। കെവലംവിവെകിയായി ദുൎവ്വാരമായനീക്കി। ആ
ത്മജ്ഞാ നൊദയത്താൽനിൎവികല്പവുംപൂണ്ടു। തെളിഞ്ഞുവാഴുന്ന
വൻനിൎവ്വാണംപ്രാപിച്ചീടും। നിശ്ചയമിതുതന്നെജ്ഞാന മെ
ങ്ങിനെയുണ്ടാ। മെന്നാകിലതുംചൊല്ലാംഞാനിടംവിടാവിചാര
ത്തിനാൽതന്നെദൃഢം। മഹനീയമാംവിചാരംതാതെങ്ങിനെയെ
ന്നാൽ। ഞാനെന്നപൊരുളെതുദെഹെന്ദ്രിയാദ്യങ്ങളാൽ। ചിത്തെ
തുജഡമെതിമൊക്ഷമെതെന്നിങ്ങിനെ। ചിത്തതിൽചെറ്റുംയു
ക്തിതെറ്റാതെയാരായുന്നതുത്തമാവിചാരമാമെന്നതുധരിക്കനീ

കഴിഞ്ഞജന്മങ്ങളി ലൊരൊന്നിൽ ചെയ്തു ചെയ്തു। തഴഞ്ഞപു
ണ്യം പരിപാകഞാനമാമെല്ലൊ। മുഷിഞ്ഞുവിചാരിപ്പതെന്തി
നെന്നാകിലതും। ച്ചുഴിഞ്ഞുനന്ദായികെട്ടുകൊണ്ടാലും ചൊല്ലീടു
വൻ। സുകൃതങ്ങളെ യെല്ലാമീശ്വരൎപ്പണംചെയ്താൽ। വികൃതി
നീങ്ങിയന്തഃകരണവിശുദ്ധിയാൽ। പ്രകൃതിപൂണ്ടുവിചാരത്തി
നുപാത്രമാകും। പ്രകൃതവിചാരത്താൽജ്ഞാനവുമുദിച്ചീടും। ഭ
ക്തിയും വൈരാഗ്യവുമണിമാദ്യഷ്ടൈശ്വൎയ്യ। സിദ്ധിയുംപര
ലൊക പ്രാപ്തിയുംപലപല। യുക്തിയുംതപൊനിഷ്ഠ യൊഗവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV276.pdf/97&oldid=187812" എന്ന താളിൽനിന്ന് ശേഖരിച്ചത്