ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രസ്താവം ൩

രെ‌എന്നൎത്ഥം — കരണം — എന്നുള്ളപദത്തിന്നു
വിസ്തരിച്ചു— ചെയ്യുകഎന്നൎത്ഥം— അതിനാൽ
വ്യാകരണശബ്ദത്തിന്ന പദാവയവ വിഭാഗ
വിശിഷ്ടമായി ശിഷ്യൎക്കുസ്പഷ്ടമായിബൊധം
വരുന്നതിന്മണ്ണം വിസ്തരിച്ച ശബ്ദങ്ങളെ പറ
യുന്നശാസ്ത്രമെന്നതാല്പൎയ്യാൎത്ഥമാകുന്നു — വ്യാ
കരണം പഠിക്കുന്നവൎക്കു ബുദ്ധിക്കശബ്ദാനു
സാരെണ അനെകാൎത്ഥ സംബന്ധംകൊണ്ട
വിശെഷമായ അറിവിനാൽപരിഷ്കാരം ഹെ
തുവായി ദയാദാക്ഷിണ്യാദി ഗുണങ്ങളുംവാ
ക്കിന്നമാധുൎയ്യ വ്യക്തതാദിഗുണങ്ങളും പ്രയൊ
ഗത്തും‌കൽ നിസ്സംശയവും എളുപ്പവും ഊഹം
കൊണ്ടു പലവിധം പ്രയൊഗിക്കാനുള്ള ശ
ക്തിമുതലായ ഗുണങ്ങളും ഹെതുവായിട്ടു വാ
ക്കിന്ന സൎവമനൊഹരമായ വിസ്താരവുംസം
ഭവിക്കുന്നൂ— സംസ്കൃതം— തമിഴു — മുതലായഭാ
ഷകൾക്കവ്യാകരണം പ്രസിദ്ധമാകുന്നു—ചെ
റുതായ മലയാള ദെശത്തെ— ഭാഷയിൽ സം
സ്കൃതത്തിലെയും തമിഴിലെയും വാക്കുകൾ—
അധികവും—കന്നടം—തുളു—മുതലായതിലെചി
ലത പൂൎണ്ണങ്ങളായും ചിലതഭെദപ്പെട്ടും— കല
ൎന്നിരിക്കുന്നു— എംകിലും— പദവാക്യപ്രയൊഗ
ങ്ങൾസംസ്കൃതരീതിയിൽആകുന്നു— തമിഴു—വ്യാ
കരണത്തെ അനുസരിച്ചുള്ള ശബ്ദവിഭാങ്ങ
ളും സംജ്ഞകളും ഏകദെശംശരിയായി കാ
ണുന്നു— എംകിലുംസംസ്കൃത വ്യാകരണത്തെ
അനുസരിച്ചഏറ്റവും ശരിയായികാണുന്നു—
അതിനാൽ മലയാള ഭാഷയ്ക്കു സംസ്കൃതരീതി
യെമുഖ്യമായി അനുസരിച്ചു വ്യാകരണംഎഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/11&oldid=186981" എന്ന താളിൽനിന്ന് ശേഖരിച്ചത്