ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാതുകാണ്ഡം ൧൦൩

ഉടുത്തു— മിനുത്തു— തണുത്തു— തിണൎത്തു— എതിൎത്തു— കൊഴുത്തു— ഉത്യാദി
ഞുഗണം
ഞു— ഗണത്തിൽ അകാരാന്തവും ഇകാരാന്തവും ദുൎല്ലഭം— ഇതുകൾക്ക വൎത്ത
മാനത്തിലും—ഭവിഷ്യത്തിലും— ക് ആഗമത്തിന്റെ സ്ഥാനത്ത്—അയ് — ആഗ
മം വെണമെന്നും ധാത്വന്തമായ എകാരംലൊപിക്കുമെന്നും ഭെദമുണ്ട—അയ്
— അകാരം സംവൃതമാകുന്നു എകാരാന്തവും, ഇകാരാന്തവും അധികമായി കാണു
ന്നു— എകാരാന്തം—

ധാതു ഭൂതം വൎത്തമാനം ഭാവി
പറെ പറഞ്ഞു പറയുന്നു പറയും — യാം— അണം — അണെ
മറെ മറഞ്ഞു മറയുന്നു മറയും
കരെ കരഞ്ഞു കരയുന്നു കരയും
തിരെ തിരഞ്ഞു തിരയുന്നു തിരയും
ഇടെ ഇടഞ്ഞു ഇടയുന്നു ഇടയും
തികെ തികഞ്ഞു തികയുന്നു തികയും
തടെ തടഞ്ഞു തടയുന്നു തടയും
"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/111&oldid=187262" എന്ന താളിൽനിന്ന് ശേഖരിച്ചത്