ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ ക്രിയാഭെദകാണ്ഡം

പി— ഇങ്ങനെമൂന്നു പ്രത്യയങ്ങൾ അതാതക
ൾക്കവരുന്നു—

പിന്നെ ഇകാരാന്തംപൊലെ

ഉദാ— ഇപ്രത്യയം— പെരളിച്ചു—പെരളിച്ചു—
ഇത്യാദി— ൟപ്രത്യയം ചുടീച്ചു— ചുടീക്കുന്നു
തൊടീച്ചു— തൊടീക്കുന്നു— ചൂടുന്നു— ചൂടിക്കുന്നു
— വിടുന്നു, വിടീക്കുന്നു— കെള്— കെട്ടു— കെൾപ്പി
ച്ചു— കെൾപ്പിക്കുന്നു— വെറ്— വെറിച്ചു— വെറി
ക്കുന്നു—വെറിക്കും, ഇത്യാദിക്കഅല്പഭെദവുമുണ്ട

ൟപറഞ്ഞ എല്ലാധാതുക്കൾക്കും ഭാവ്യൎത്ഥ
ത്തിൽ പ്രാൎത്ഥനയിംകൽ അണെ പ്രത്യയത്തി
നപക്ഷാന്തരമായിട്ട അണമെ—ഏണമെ—ആ
ലും എന്നുമൂന്നുപ്രത്യയംകൂടി വരാം—

ഉദാ— വരണമെ— വരെണമെ— വന്നാലും—
തരണെ— തരെണമെ— തരണമെ— തന്നലും
ഇത്യാദി— അനുപാദത്തുംകൽ ആട്ടെ എന്നുംവ
രുന്നു— വരട്ടെ—ആവട്ടെ—പൊട്ടെ—ദൈവപ്രാ
ൎത്ഥനയിംകൽ അട്ടെഎന്നുംവരാം— ദൈവം ന
ല്ലതുവരുത്തട്ടെ— ഗുണംവരട്ടെ—ഇത്യാദി— നി
ശ്ചയം തൊന്നിക്കുന്ന ഏ എന്ന അവ്യയത്തി
നുമെൽ— ഉ പ്രത്യയവുംവരും—

ഉദാ— അങ്ങിനയെവരു— കൊടുക്കുകയെ ഒ
ള്ള— അതെവരു— പിന്നെആവു— ചെന്നെതീ
രു—ഇത്യാദി ൟധാതുക്കൾക്കഭാവ്യൎത്ഥത്തുംക
ൽതന്നെ ഉപ്രത്യയം കാണിച്ചിരിക്കുന്നു

ക്രിയഭെദങ്ങൾ

ചൊ— ധാതുക്കൾക്ക പറഞ്ഞതിന്മണ്ണം മൂ
ന്നുവിധം മാത്രെമൊ പ്രയൊഗം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV279.pdf/124&oldid=187286" എന്ന താളിൽനിന്ന് ശേഖരിച്ചത്